Trending
Browse

All sections

Watch

No business videos available

No Middle East videos available

India

പുൽവാമയിൽ രണ്ട് ഭീകരർ കൂടി സൈനികരുടെ തോക്കുകള്‍ക്ക് ഇരയായി

പുൽവാമയിൽ രണ്ട് ഭീകരർ കൂടി സൈനികരുടെ തോക്കുകള്‍ക്ക് ഇരയായി
ശ്രീനഗർ: കാശ്മീരിലെ പുൽവാമയിൽ  രണ്ട് ഭീകരരെ കൂടി സൈനികർ വധിച്ചു. അന്യസംസ്ഥാന തൊഴിലാളികൾക്ക് നേരെ തുടർച്ചയായി ആക്രമണം നടത്തിയ ഭീകരരെയാണ് സുരക്ഷാസേന വധിച്ചത്. കൊല്ലപ്പെട്ട ഭീകരരിൽ നിന്നും എ കെ 47 തോക്കുകൾ കണ്ടെടുത്തു. അൽ-ബദർ സംഘടനയിലെ ഐജാസ് ഹാഫിസ്, ഷാഹിദ് അയൂബ് എന്നിവരെയാണ് വധിച്ചത്. 2022 മാർച്ച്-ഏപ്രിൽ മാസങ്ങളിൽ പുൽവാമയിലെ അന്യസംസ്ഥാന തൊഴിലാളികൾക്ക് നേരെയുള്ള ആക്രമണ പരമ്പരകളിൽ ഇരുവരും ഉൾപ്പെട്ടിരുന്നതായി കാശ്മീർ സോൺ പോലീസ് അറിയിച്ചു. പുൽവാമ ജില്ലയിലെ മിത്രിഗാം ഗ്രാമത്തിൽ ഇന്നലെ രാത്രിയാണ് ഏറ്റുമുട്ടൽ ഉണ്ടായത്. ഗ്രാമത്തിൽ ഭീകരരുടെ സാന്നിദ്ധ്യത്തെക്കുറിച്ച് രഹസ്യ വിവരം ലഭിച്ചതിനെ തുടർന്നാണ് പൊലീസിന്റെയും സിആർപിഎഫിന്‍റെയും സൈന്യത്തിന്റെയും സംയുക്ത സംഘം പ്രദേശത്ത് തിരച്ചിൽ നടത്തിയത്.

Related articles

See all
Popular News

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡല്‍ഹിയിൽ പ്രതിഷേധം ഇന്നും സംഘർഷഭരിതം; വനിതാ പ്രവർത...

Popular News

രാജ്യത്തെ ജനകീയ പോരാട്ടങ്ങളെ ഏകോപിപ്പിക്കാന്‍ പുതിയ പ്ലാറ്റ്ഫോം; 'സത്യഗ്രഹ' വെബ്‌സൈറ്റ് ര...

Popular News

ഏഷ്യൻ ഗെയിംസ് ക്രിക്കറ്റിൽ പാകിസ്താനെ തകർത്ത് ഇന്ത്യക്ക് സ്വർണം; അഭിഷേകിനും തിലക് വർമയ്ക്ക...

Popular News

മക്കളുടെ വാട്‌സ്ആപ്പ് ഉപയോഗത്തിൽ ഇനി കണ്ണു വേണം; പുതിയ പേരന്റൽ കൺട്രോൾ ഫീച്ചറുമായി മെറ്റ

Save your stories

Sign in