Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

പാചക വാതക ടാങ്കർ അപകടം; മുന്നറിയിപ്പുമായി പോലീസ്; ഇൻവെർട്ടർ പ്രവർത്തിപ്പിക്കരുത്, ​ഗ്യാസടുപ്പ് കത്തിക്കരുത്

പാചക വാതക ടാങ്കർ അപകടം; മുന്നറിയിപ്പുമായി പോലീസ്; ഇൻവെർട്ടർ പ്രവർത്തിപ്പിക്കരുത്, ​ഗ്യാസടുപ്പ് കത്തിക്കരുത്
  തിരുവനന്തപുരം: മംഗലപുരത്തെ പാചക വാതക ടാങ്കർ അപകടത്തിൽ പ്രദേശവാസികൾക്ക് മുന്നറിയിപ്പ് നൽകി പോലീസ്. ഇൻവെർട്ടർ പ്രവർത്തിപ്പിക്കുകയോ ​ഗ്യാസ് അടുപ്പ് കത്തിക്കുകയോ ചെയ്യരുതെന്നാണ് അധികൃതരുടെ കർശന നിർദ്ദേശം. അപകടത്തിൽപ്പെട്ട ലോറിയിൽ നിന്നും ഗ്യാസ് മറ്റ് ലോറികളിലക്ക് മാറ്റിക്കൊണ്ടിരിക്കുകയാണ്. അപകടത്തെ തുടർന്ന് പളളിപ്പുറം സിആർപിഎഫ് മുതൽ മംഗലപുരം വരെയുള്ള ദേശീയ പാത വഴിയുള്ള ഗതാഗതം നിർത്തി വച്ച്, വാഹനങ്ങൾ മറ്റൊരു വഴിയിലൂടെ തിരിച്ചുവിടുകയാണ്. ഇന്ന് വെളുപ്പിന് 4 മണിയോടെയാണ് കനത്ത മഴയിൽ ടയർ മണ്ണിലേക്ക് താഴ്ന്ന് പാചക വാതക സിലിണ്ടർ കയറ്റി വന്ന ലോറി മറിഞ്ഞത്. ശക്തമായ മഴയായതിനാൽ മണ്ണിൽ താഴ്ന്ന ടാങ്കർ മറിയുകയായിരുന്നു. വാതക ചോർച്ച ഇല്ലെന്നും വാഹനം ഉയർത്താൻ ശ്രമം നടക്കുകയാണെന്നും പോലീസ് അറിയിപ്പ് നൽകിയിരുന്നു. ദേശീയപാത നിർമ്മാണം നടക്കുന്നതിനാൽ വഴിതെറ്റി സർവ്വീസ് റോഡ് വഴി വന്ന ടാങ്കറാണ് മറിഞ്ഞത്. കൊച്ചിയിൽ നിന്ന് തിരുനെൽവേലിയിലേക്ക് പാചകവാതകവുമായി പോവുകയായിരുന്നു ലോറി. അപകടത്തിൽ ഡ്രൈവർ നാമക്കൽ സ്വദേശി എറ്റിക്കൺ (65) പരിക്കുകളില്ലാതെ രക്ഷപ്പെട്ടു.

Related articles

See all
Latest News

തലസ്ഥാനം ആർക്കൊപ്പം?; 3173 ബൂത്തുകൾ, 930 ഉദ്യോഗസ്ഥർ; നാളെ രാവിലെ എട്ടു മുതൽ വോട്ടെണ്ണൽ

Latest News

'തൊഴിലാളികളെ കോർപ്പറേറ്റുകൾക്ക് പണയം വെക്കുന്നു'; കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ കോണ്‍...

Latest News

"എക്സിറ്റ് പോളുകൾ ശരിയാകാൻ സാധ്യത; യുഡിഎഫിന് 80-90 സീറ്റുകൾ": കെ. മുരളീധരൻ

Latest News

ആഗോള അയ്യപ്പ സംഗമത്തിലെ സാമ്പത്തിക തര്‍ക്കം രൂക്ഷം; ഊരാളുങ്കലിന് 55 ലക്ഷം കൂടി നല്‍കി ദേവസ...

Save your stories

Sign in