Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

വകുപ്പ് മന്ത്രിയെ നോക്കുകുത്തിയാക്കി ക്വാറി മാഫിയക്കായി റവന്യൂ സെക്രട്ടറിയുടെ നീക്കം; ചട്ടങ്ങള്‍ കാറ്റില്‍ പറത്തി ഇറക്കിയ ഉത്തരവ് വിവാദത്തില്‍

വകുപ്പ് മന്ത്രിയെ നോക്കുകുത്തിയാക്കി ക്വാറി മാഫിയക്കായി റവന്യൂ സെക്രട്ടറിയുടെ നീക്കം; ചട്ടങ്ങള്‍ കാറ്റില്‍ പറത്തി ഇറക്കിയ ഉത്തരവ് വിവാദത്തില്‍
കരിങ്കല്‍ മാഫിയക്ക് അനുകൂലമായി റവന്യൂ വകുപ്പ് ഇറക്കിയ ഉത്തരവ് വിവാദത്തില്‍. റവന്യൂ മന്ത്രി അറിയാതെ വകുപ്പ് സെക്രട്ടറി ഇറക്കിയ ഉത്തരവാണിപ്പോള്‍ ചര്‍ച്ചയാകുന്നത്. ഇതേത്തുടര്‍ന്ന് റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍ ഉത്തരവ് നടപ്പിലാക്കരുതെന്ന് റെവന്യൂ സെക്രട്ടറിക്ക് നിര്‍ദേശം നല്‍കി. സർക്കാർ പതിച്ചുനൽകിയ ഭൂമിയില്‍ കരിങ്കല്‍ ഖനനം ആകാമെന്നാണ് റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി വി വേണു ഉത്തരവിറക്കിയത്. റവന്യൂ മന്ത്രിയുടെയും നിയമവകുപ്പിന്‍റെയും അനുമതിയില്ലാതെയാണ് റവന്യൂ സെക്രട്ടറി ഖനനാനുമതി നൽകിക്കൊണ്ട് തിടുക്കപ്പെട്ട് ഉത്തരവിറക്കിയത്. ഇത് ക്വാറി മാഫിയകളെ സഹായിക്കാനാണെന്നാണ് ഉയരുന്ന ആരോപണം. ഇതേത്തുടര്‍ന്ന് വിഷയത്തില്‍ മന്ത്രി ഇ ചന്ദ്രശേഖരന്‍ ഇടപെട്ടു. തുടര്‍ന്ന് റവന്യൂ സെക്രട്ടറിയുടെ ഉത്തരവ് നടപ്പാക്കരുതെന്ന് മന്ത്രി നിര്‍ദേശം നല്‍കി. മാര്‍ച്ച് അഞ്ചിന് ചേര്‍ന്ന മന്ത്രിസഭായോഗമാണ് സര്‍ക്കാര്‍ പതിച്ചുനല്‍കിയ ഭൂമിയില്‍‌ കരിങ്കല്‍ ഖനനത്തിന് അനുമതി നല്‍കാന്‍ തീരുമാനിച്ചത്. നിര്‍മാണ വസ്തുക്കളുടെ ക്ഷാമം മുന്‍നിര്‍ത്തിയായിരുന്നു തീരുമാനം. 1964 ലെ ഭൂപതിവ് ചട്ടപ്രകാരം പതിച്ചുനല്‍കിയ ഭൂമിയില്‍ വീടു വെക്കാനോ കൃഷി ചെയ്യാനോ മാത്രമാണ് അനുവാദമുളളത്. ഈ ചട്ടം ഭേദഗതി ചെയ്യാനായിരുന്നു മന്ത്രിസഭായോഗത്തില്‍ തീരുമാനിച്ചത്. ഒരു ചട്ടം ഭേദഗതി ചെയ്യണമെങ്കില്‍ ആദ്യം ഭേദഗതി ചട്ടം തയാറാക്കണം തുടര്‍ന്ന് വകുപ്പ് മന്ത്രിക്ക് സമര്‍പ്പിക്കണം. പിന്നീട് നിയമ വകുപ്പ് പരിശോധിച്ച ശേഷമാണ് ഉത്തരവിറക്കേണ്ടത്. എന്നാല്‍ ഈ നടപടിക്രമങ്ങളൊന്നും പാലിക്കാതെ തന്നെ അനുമതി നല്‍കിക്കൊണ്ട് റവന്യൂ സെക്രട്ടറി ഉത്തരവിറക്കിയതാണ് മന്ത്രിയെ ചൊടിപ്പിച്ചത്. ഉത്തരവിറക്കിയത് നടപ്പാക്കരുതെന്നും മന്ത്രി നിര്‍ദേശിച്ചു. ചട്ടം ഭേദഗതി ചെയ്യുകയോ തുടര്‍ചര്‍ച്ചകള്‍ നടത്തുകയോ ചെയ്യുന്നതിന് മുമ്പ് റവന്യൂ സെക്രട്ടറി തിടുക്കപ്പെട്ട് ഉത്തരവിറക്കിയതിനെതിരെ ആരോപണവും ശക്തമാവുകയാണ്. ക്വാറി മാഫിയകളുടെ സ്വാധീനമാണ് റവന്യൂ സെക്രട്ടറിയുടെ നീക്കത്തിന് പിന്നിലെന്നാണ് ഉയരുന്ന ആക്ഷേപം. ഇതിനെ തുടര്‍ന്നാണ് മന്ത്രി ഇ ചന്ദ്രശേഖരന്‍ വിഷയത്തില്‍ ഇടപെട്ടത്. ചട്ടം ഭേദഗതി ചെയ്യും വരെ ഇക്കാര്യത്തില്‍ യാതൊരു നടപടിയും സ്വീകരിക്കരുതെന്ന് കളക്ര്‍ടമാര്‍ക്ക് നിര്‍ദേശം നല്‍കാനും മന്ത്രി വകുപ്പ് സെക്രട്ടറിയോട് ആവശ്യപ്പെട്ടു. തന്‍റെ അറിവോടുകൂടി മാത്രമേ ഉത്തരവ് പുറപ്പെടുവിക്കാവൂ എന്ന കര്‍ശന നിര്‍ദേശവും മന്ത്രി നല്‍കിയിട്ടുണ്ട്.

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Save your stories

Sign in