അപ്രതീക്ഷിത വിയോഗത്തില്‍ ഉള്ളുലഞ്ഞ് പ്രവർത്തകര്‍; നാളെ രാവിലെ 11 മുതല്‍ 1 വരെ ഡിസിസിയില്‍ പൊതുദർശനം; സംസ്കാരം വൈകിട്ട് 4 മണിക്ക്
Jaihind TV News Report
Jaihind TV Web Desk
August 04, 2022
1 min read
•
Updated: May 19, 2026
കൊല്ലം: കോണ്‍ഗ്രസ് നേതാവും മുന്‍ എംഎല്‍എയുമായ കെപിസിസി ജനറല്‍ സെക്രട്ടറി ജി പ്രതാപവർമ്മ തമ്പാന്‍റെ അപ്രതീക്ഷിത വിയോഗത്തില്‍ ഞെട്ടലോടെ പ്രവര്‍ത്തകർ. ഇന്ന് സന്ധ്യയോടെ കുളിമുറിയില്‍ കുഴഞ്ഞുവീണ അദ്ദേഹത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി മരണം സംഭവിക്കുകയായിരുന്നു. വെള്ളിയാഴ്ച വൈകിട്ട് 4 മണിയോടെ ഭൗതികദേഹം സംസ്കരിക്കും.
പൊതുദർശനത്തിന്‍റെ സമയക്രമം:
നാളെ രാവിലെ 10 മുതല്‍ 11 മണി വരെ തേവള്ളിയിലെ വസതിയിലും തുടർന്ന് 11 മുതൽ 1 മണി വരെ കൊല്ലം ഡി സിസി ഓഫീസിലും പൊതുദർശനം. ചാത്തന്നൂർ ജംഗ്ഷനില്‍ 1.30 മുതല്‍ 2 മണി വരെയും തുടർന്ന് 2.15 മുതല്‍ 2.30 വരെ പേരൂർ സർവീസ് സഹകരണ ബാങ്കിലും പൊതുദർശനത്തിന് വെക്കും. ശേഷം കരിക്കോട് സ്വവസതിയായ പേരൂർ മുല്ലശേരിയിൽ വൈകിട്ട് 4 മണിയോടെ ഭൗതികദേഹം സംസ്കരിക്കും.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10