Trending
Browse

All sections

Watch

No business videos available

No Middle East videos available

Kerala

ദേവികയുടെ മരണം : എ.ഇ.ഒ ഓഫീസിന് മുന്നില്‍ കോണ്‍ഗ്രസ് പ്രതിഷേധ ധര്‍ണ്ണ ജൂണ്‍ 8ന്

ദേവികയുടെ മരണം : എ.ഇ.ഒ ഓഫീസിന് മുന്നില്‍ കോണ്‍ഗ്രസ് പ്രതിഷേധ ധര്‍ണ്ണ ജൂണ്‍ 8ന്
പഠനം മുടങ്ങുമെന്ന ആശങ്കയില്‍ ദുരന്തമരണമടഞ്ഞ ദേവികയുടെ വേര്‍പാട് കേരള മനസാക്ഷിയെ ഞെട്ടിപ്പിച്ച സംഭവമാണെന്ന് കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. വിദ്യാഭ്യാസം ഭരണഘടനാപരമായ അവകാശമാക്കിയ രാജ്യത്താണ് പഠനം മുടങ്ങുമെന്ന ആശങ്കയില്‍ ഒരു കുട്ടിയുടെ ജീവന്‍ നഷ്ടമായത്. ഇത് കേരളീയ പൊതുസമൂഹത്തിന് തീരാദുഖവും അപമാനവുമാണ് ഉണ്ടാക്കിയതെന്നും അദ്ദേഹം പറഞ്ഞു. പൊതുവിദ്യാലയങ്ങളിലെ 2.6 ലക്ഷം കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ പഠനത്തിന് ആവശ്യമായ സൗകര്യമില്ലെന്ന കണക്ക് സര്‍ക്കാരിന്‍റെ പക്കലുള്ളപ്പോള്‍ എല്ലാ കുട്ടികള്‍ക്കും ഇത്തരം സൗകര്യം ഒരുക്കിയിരുന്നെങ്കില്‍ ദേവികയുടെ ജീവന്‍ നഷ്ടമാകില്ലായിരുന്നു. തീരദേശ, ആദിവാസി, മലയോര മേഖലകളിലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ഓണ്‍ലൈന്‍ പഠനം ലഭ്യമായില്ലെന്ന് പരക്കെ പരാതിയുണ്ട്. ഇത് വിദ്യാഭ്യാസ അവകാശ നിഷേധമാണ്. സര്‍ക്കാരിന്‍റെ പുതിയ പാഠ്യപദ്ധതിയുടെ ഫലമായി പഠനം മുടങ്ങിയെന്നതിന്‍റെ പേരില്‍ ഇനിയൊരു കുട്ടിയുടേയും ജീവന്‍ നഷ്ടമാകാന്‍ അനുവദിച്ചുകൂടായെന്നും മുല്ലപ്പള്ളി പറഞ്ഞു. ജൂണ്‍ 8 തിങ്കളാഴ്ച ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ സംസ്ഥാനത്തെ 163 എ.ഇ.ഒ ഓഫീസിന് മുന്നില്‍ പ്രതിഷേധ ധര്‍ണ്ണ സംഘടിപ്പിക്കാന്‍ കെപിസിസി ഭാരവാഹികളുടെ യോഗം തീരുമാനമെടുത്തതായി മുല്ലപ്പള്ളി പറഞ്ഞു.

Related articles

See all
Popular News

'സിഇസി എന്ന സംരക്ഷണം ലഭിക്കില്ല'; ഗ്യാനേഷ് കുമാറിനെതിരെ വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട്...

Popular News

വയലാർ പുരസ്കാര നിറവിൽ ആർ. രാജശ്രീ: 'ആത്രേയകം' വായനക്കാർ ഏറ്റെടുത്തതിൽ വലിയ സന്തോഷം

Popular News

ആർ ജി വൺ വനിതാ ട്വന്റി-20: ബറോഡയെ തകർത്ത് കേരളത്തിന് കിരീടം

Popular News

സംസ്ഥാനത്ത് ചൊവ്വാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യത; ഇന്ന് ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

Save your stories

Sign in