Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

ഇന്ധനവിലവര്‍ധന : സംസ്ഥാനത്ത് നവംബർ 18 ന് കോൺഗ്രസ് സമരം

ഇന്ധനവിലവര്‍ധന : സംസ്ഥാനത്ത് നവംബർ 18 ന് കോൺഗ്രസ് സമരം
ഇന്ധനവിലക്കെതിരായ കോൺഗ്രസ്‌ സമരം ജനങ്ങളെ ഒരിക്കലും ബുദ്ധിമുട്ടിച്ചിട്ടില്ലെന്നും ജനം നെഞ്ചിലേറ്റിയെന്നും  കെപിസിസി പ്രസിഡണ്ട് കെ സുധാകരന്‍. കേന്ദ്രം കാണിച്ച ഔദാര്യമെങ്കിലും സംസ്ഥാന സർക്കാരും കാണിക്കണം. നവംബർ 18-ന് ഇന്ധനവില വര്‍ധനക്കെതിരെ 140 മണ്ഡലങ്ങളിലെ 280 കേന്ദ്രങ്ങളിൽ കോണ്‍ഗ്രസ് മാർച്ചും ധർണയും നടത്തുമെന്ന് കെ സുധാകരന്‍ അറിയിച്ചു. മൂന്നാം ഘട്ടത്തിൽ സെക്രട്ടേറിയറ്റ് മുതൽ രാജ്ഭവൻ വരെ മനുഷ്യച്ചങ്ങല നടത്തും. വിലവര്‍ധനയിലൂടെ 18,000 കോടി രൂപ സംസ്ഥാന സര്‍ക്കാര്‍ തട്ടിയെടുത്തെന്ന് സുധാകരന്‍ പറഞ്ഞു. ഇന്ധനവിലയില്‍ ഇളവ് നൽകാൻ കഴിയാത്തത് മുഖ്യമന്ത്രി വിശദീകരിക്കണം.കോൺഗ്രസ്‌ പുനഃസംഘടന മുന്നോട്ട് പോകാൻ ഒറ്റക്കെട്ടായി തീരുമാനം എടുത്തുവെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ദീപ മോഹനന്‍റെ സമരം ദളിത്‌ വിഭാഗത്തിന്‍റെ ആത്മവീര്യത്തിന്‍റെ തെളിവാണ്. സമരത്തിൽ പങ്ക് വഹിക്കാൻ കോൺഗ്രസിന് കഴിഞ്ഞു. പാലക്കാട്‌ മുതലമടയിലെ ജാതി വിവേചനത്തിന് പിന്നിൽ സിപിഎമ്മാണെന്നും മുതലമടയിലെ സമരം കോണ്‍ഗ്രസ് ഏറ്റെടുക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.അംബേദ്കര്‍ കോളനിയിലെ 47 കുടുംബങ്ങളെ കോൺഗ്രസ്‌ സംരക്ഷിക്കുമെന്ന് അദ്ദേഹം അറിയിച്ചു.    

Related articles

See all
Popular News

'തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന്റെ ക്ഷീണം മാറാത്ത സിപിഎമ്മും, കാലുറപ്പിക്കാൻ കഴിയാത്ത ബി...

Popular News

എസ്.എഫ്.ഐ പ്രവർത്തകൻ കീറിയെറിഞ്ഞ കോടിയേരിയുടെ ഫ്ലക്സ് പുനഃസ്ഥാപിച്ച് യൂത്ത് കോൺഗ്രസ്

Popular News

കെ. ഇമ്പശേഖർ സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് ഡയറക്ടറായി ചുമതലയേറ്റു

Popular News

'എസ്.എഫ്.ഐയെ തൊട്ടാൽ സ്ഥലംമാറ്റും'; പോലീസിനും കോൺഗ്രസിനുമെതിരെ ഭീഷണി മുഴക്കി കടകംപള്ളിയും,...

Save your stories

Sign in