Trending
Browse

All sections

Watch

No business videos available

No Middle East videos available

India

യെദ്യൂരപ്പയുടെ യഥാര്‍ത്ഥ ഡയറി പുറത്ത് വിട്ട് കോണ്‍ഗ്രസ്

യെദ്യൂരപ്പയുടെ യഥാര്‍ത്ഥ ഡയറി പുറത്ത് വിട്ട് കോണ്‍ഗ്രസ്
യെദ്യൂരപ്പയുടെ യഥാര്‍ത്ഥ ഡയറി പുറത്ത് വിട്ട് കോണ്‍ഗ്രസ്. ബിജെപി നേതാക്കള്‍ക്ക് കോഴ നല്‍കിയത് സംബന്ധിച്ച വിവരങ്ങള്‍ രേഖപ്പെടുത്തിയ ഡയറിയാണ് പുറത്ത് വിട്ടത്. ഇതിന്‍റെ പകര്‍പ്പ് നേരത്തെ കോണ്‍ഗ്രസ് പുറത്ത് വിട്ടിരുന്നു.  മുഖ്യമന്ത്രി പദത്തിനായാണ് കോഴ നല്‍കിയത്.   യഥാര്‍ത്ഥ ഡയറി ഹാജരാക്കാന്‍ ബിജെപി  നേരത്തെ കോണ്‍ഗ്രസിനെ വെല്ലുവിളിച്ചിരുന്നു. ബിജെപിക്കെതിരെ 1800 കോടിയുടെ കോഴ ആരോപണമാണ് കോണ്‍ഗ്രസ് ഉന്നയിച്ചത്. ബിജെപി നേതാക്കള്‍ക്ക് യെദ്യൂരപ്പ കോടികള്‍ കൈമാറിയെന്നും പണം നല്‍കിയത് മുഖ്യമന്ത്രി പദം കിട്ടാനാണെന്നുമാണ് കോണ്‍ഗ്രസ് ആരോപിച്ചത്. ആദായനികുതി വകുപ്പ് പിടിച്ചെടുത്ത ഡയറിയിലെ വിവരങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. ജെയ്റ്റ്‍ലി, ഗഡ്കരി, രാജ്നാഥ് സിംഗ് എന്നിവര്‍ക്കെതിരെയും ആരോപണമുയര്‍ന്നിട്ടുണ്ട്. ബിജെപി കേന്ദ്ര നേതൃത്വത്തിന് യെദ്യൂരപ്പ 1000 കോടി നല്‍കിയെന്നാണ് ഔദ്യോഗിക ഡയറിയിലെ വിവരങ്ങള്‍ വ്യക്തമാക്കുന്നത്.

Related articles

See all
India

'കോണ്‍ഗ്രസ് പ്രവര്‍ത്തിച്ചത് സത്യത്തിന് വേണ്ടി, സത്യം ജയിക്കും; നിരാശരാകരുത്, ജാഗ്രതയോടെ ന...

India

യു.പി.എ ഭരണം പിടിക്കും; എന്‍.ഡി.എക്ക് പകുതിയോളം സീറ്റുകള്‍ നഷ്ടമാകും : സര്‍വെ

India

"മോദിക്ക് ക്ലീൻ ചിറ്റ് നൽകിയ ഉത്തരവിൽ തന്‍റെ വിയോജന കുറിപ്പ് രേഖപ്പെടുത്തണം" : നിലപാടിൽ ഉ...

India

"അധ്വാനം ഫലം കാണും"; പാർട്ടി പ്രവർത്തകർക്ക് ആത്മവിശ്വാസവും ധൈര്യവും പകർന്ന് പ്രിയങ്ക

Save your stories

Sign in