Trending
Browse

All sections

Watch

No business videos available

No Middle East videos available

Kerala

കൊവിഡ്: കര്‍ഷകരുടെയും മത്സ്യത്തൊഴിലാളികളുടേയും അസംഘടിത തൊഴിലാളികളുടെയും പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണണം; കോണ്‍ഗ്രസിന്‍റെ കുത്തിയിരുപ്പ് സമരം നാളെ

കൊവിഡ്: കര്‍ഷകരുടെയും  മത്സ്യത്തൊഴിലാളികളുടേയും  അസംഘടിത തൊഴിലാളികളുടെയും പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണണം; കോണ്‍ഗ്രസിന്‍റെ കുത്തിയിരുപ്പ് സമരം നാളെ
തിരുവനന്തപുരം:  കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന്  ദുരിതത്തിലായ കര്‍ഷകരുടെയും  മത്സ്യത്തൊഴിലാളികളുടേയും പരമ്പരാഗത മേഖലയില്‍ ഉള്‍പ്പടെ പണിയെടുക്കുന്ന അസംഘടിത തൊഴിലാളികളുടെയും പ്രശ്‌നങ്ങള്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ശ്രദ്ധയില്‍ കൊണ്ടുവരാനും പരിഹാരം കണ്ടെത്താനുമായി മേയ് 12ന് രാവിലെ 10ന് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തില്‍ പഞ്ചായത്ത് തലത്തില്‍ സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് മുന്നില്‍ കുത്തിയിരുപ്പ് സമരം നടത്തും. കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ കവടിയാര്‍ വില്ലേജിലും,  പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പേരൂര്‍ക്കട വില്ലേജിലും,  കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം ഉമ്മന്‍ചാണ്ടി തിരുമല വില്ലേജിലും, എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍  തൈക്കാട് വില്ലേജിലും കുത്തിയിരുപ്പ് സമരം ഉദ്ഘാടനം ചെയ്യും.  കെ.പി.സി.സി,ഡി.സി.സി ഭാരവാഹികള്‍, എം.പിമാര്‍, എം.എല്‍.എമാര്‍, പോഷകസംഘടന നേതാക്കള്‍ തുടങ്ങി കോണ്‍ഗ്രസിന്‍റെ സമുന്നത നേതാക്കള്‍ വിവിധ ജില്ലകളില്‍ നടക്കുന്ന കുത്തിയിരുപ്പ് സമരത്തില്‍ പങ്കെടുക്കും.

Related articles

See all
Popular News

മന്ത്രി ഒജെ ജനീഷിന്റെ കാറിന് നേരെ ആക്രമണം: ആറ് എസ്.എഫ്.ഐ-ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ റിമാൻഡ...

Popular News

'തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന്റെ ക്ഷീണം മാറാത്ത സിപിഎമ്മും, കാലുറപ്പിക്കാൻ കഴിയാത്ത ബി...

Popular News

എസ്.എഫ്.ഐ പ്രവർത്തകൻ കീറിയെറിഞ്ഞ കോടിയേരിയുടെ ഫ്ലക്സ് പുനഃസ്ഥാപിച്ച് യൂത്ത് കോൺഗ്രസ്

Popular News

കെ. ഇമ്പശേഖർ സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് ഡയറക്ടറായി ചുമതലയേറ്റു

Save your stories

Sign in