സൈന്യത്തിന് ആദരവ് നല്‍കി കോണ്‍ഗ്രസ് ജയ്ഹിന്ദ് സഭ സംഘടിപ്പിച്ചു
Jaihind TV News Report
Jaihind TV Web Desk
May 26, 2025
1 min read
•
Updated: May 13, 2026
രാജ്യത്ത് തീവ്രവാദം ഉന്മൂലനം ചെയ്യുന്നതിനും ശത്രു സൈന്യത്തെ നേരിടുന്നതിനും സൈനികരോടുള്ള ആദരവിന്റെ ഭാഗമായിട്ടുമാണ് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ജയ് ഹിന്ദ് സഭ ഇന്ന് കൊച്ചിയില്‍ സംഘടിപ്പിച്ചത്. വൈകുന്നേരം മൂന്നു മണിക്ക് എറണാകുളം ടൗണ്‍ ഹാളിലാണ് ജയ് ഹിന്ദ് സഭ സംഘടിപ്പിക്കുകയെന്ന് ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് അറിയിച്ചിരുന്നു. തീവ്രവാദത്തെ ഇല്ലായ്മ ചെയ്യുക സൈനികരുടെ ശൗര്യം, ത്യാഗം, ദേശസ്നേഹം എന്നിവയോടുള്ള ആദരവിന്റെ ഭാഗമായാണ് ജയ്ഹിന്ദ് സഭ സംഘടിപ്പിച്ചത്. മുതിര്‍ന്ന സൈനികര്‍, വിമുക്ത ഭടന്മാര്‍, പൊതുജനങ്ങള്‍ എന്നിവരെ സഭയില്‍ പങ്കെടുപ്പിച്ചിരുന്നു. കെപിസിസി പ്രസിഡന്റ് അഡ്വ. സണ്ണി ജോസഫ് എംഎല്‍എ, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍, ദീപാദാസ് മുന്‍ഷി, എംപിമാര്‍, എംഎല്‍എമാര്‍, കെപിസിസി, എഐസിസി ഭാരവാഹികള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
രാജ്യത്തിന്റെ അതിര്‍ത്തികള്‍ കാത്തു സംരക്ഷിക്കുകയും ആത്മാഭിമാനം ഉയര്‍ത്തിപ്പിടിക്കുകയും ചെയ്യുന്ന ഇന്ത്യന്‍ സൈന്യത്തിന് അഭിമാനം അറിയിച്ച് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. രാജ്യത്തിനു വേണ്ടി പോരാടുന്ന സൈനികര്‍ക്ക് അഭിവാദ്യം. നമ്മുടെ അഭിമാനമാണ് സൈനികര്‍ എന്ന് വിളിച്ചു പറയാനാണ് ഈ ജയ്ഹിന്ദ് സഭ സംഘടിപ്പിച്ചിരിക്കുന്നത്. ജാതിമത ചിന്തകള്‍ക്ക് അതീതമായി രാജ്യത്തിന്റെ പരമാധികാരം സംരക്ഷിക്കാന്‍ പോരാടിയ ധീരരാണ് ജവാന്മാര്‍. രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും സംരക്ഷിക്കാന്‍ ഏതറ്റം വരെയും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ഉണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു. കൊച്ചിയില്‍ നടന്ന ജയ്ഹിന്ദ് സഭ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10