Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

കോണ്‍ഗ്രസ് നേതാവ് സി ആർ ജയപ്രകാശ് അന്തരിച്ചു

കോണ്‍ഗ്രസ് നേതാവ് സി ആർ ജയപ്രകാശ് അന്തരിച്ചു
  ആലപ്പുഴ : മുൻ കെപിസിസി ജനറൽ സെക്രട്ടറിയും മുതിർന്ന കോൺഗ്രസ് നേതാവുമായ അഡ്വ. സി ആർ ജയപ്രകാശ് (68) അന്തരിച്ചു. കൊവിഡ് ബാധിച്ച് കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. വ്യാഴാഴ്ച പുലർച്ചെയോടെയായിരുന്നു അന്ത്യം. ബുധനാഴ്ച കൊവിഡ് പരിശോധനാ ഫലം വന്നപ്പോൾ നെഗറ്റീവായിരുന്നു. കായംകുളം നിയോജക മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ്, ഡിസിസി ജനറല്‍ സെക്രട്ടറി, ഡിസിസി പ്രസിഡന്റ്, യുഡിഎഫ് ജില്ലാ ചെയര്‍മാന്‍, കെപിസിസി ജനറല്‍ സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. അരൂര്‍, കായംകുളം നിയമസഭാ മണ്ഡലങ്ങളില്‍ നിന്ന് ജനവിധി തേടിയിരുന്നു. കായംകുളം നഗരസഭ അധ്യക്ഷ പദവിയും വഹിച്ചിട്ടുണ്ട്. കരീലക്കുളങ്ങര സഹകരണ മില്ലിന്റെ ബോര്‍ഡ് ഓഫ് ഡയറക്ടേഴ്‌സ് അംഗമായിരുന്നു. ഭാര്യ: റിട്ട. പ്രഫ. ബി. ഗിരിജ (നങ്ങ്യാര്‍കുളങ്ങര ടികെഎംഎം കോളജ് രസതന്ത്രവിഭാഗം മേധാവി). മക്കള്‍: ഡോ. ധന്യ, ധനിക് (യുകെ)    

Related articles

See all
Popular News

'എന്തൊക്കെ സൂത്രം കാണിച്ചാലും സത്യം തെളിയും'; പി എസ് സി ക്രമക്കേടില്‍ പരിഹാസവുമായി ഹൈക്കോട...

Popular News

ചേരാനല്ലൂര്‍ വാഹനാപകടം: എഫ്‌ഐആര്‍ ഇടുന്നതില്‍ വീഴ്ചവരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ഉണ...

Popular News

വീണാ ജോര്‍ജിനെ ആക്രമിച്ചെന്ന കേസ്: 'പുറത്ത് പരിക്കുകളില്ലായിരുന്നു'; പരിയാരം മെഡിക്കല്‍ കോ...

Popular News

സൈബര്‍ കുറ്റകൃത്യങ്ങള്‍ക്കെതിരെ കര്‍ശന നടപടി; 'സൈബര്‍ സേഫ് കേരള' പദ്ധതി നടപ്പിലാക്കും: ആഭ്...

Save your stories

Sign in