Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

കോണ്‍ഗ്രസ് സ്ഥാപകദിനം 28ന്

കോണ്‍ഗ്രസ് സ്ഥാപകദിനം 28ന്
ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്‍റെ 136 മത് സ്ഥാപകദിനം വിപുലമായി ആഘോഷിക്കുമെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി കെപി അനില്‍കുമാര്‍ അറിയിച്ചു.ഡിസംബര്‍ 28ന് എല്ലാ ഡിസിസി ബ്ലോക്ക് മണ്ഡലം ബൂത്ത് തലത്തില്‍ പാര്‍ട്ടി പതാക ഉയര്‍ത്തുകയും, ജില്ലാ ആസ്ഥാനങ്ങളില്‍ പാര്‍ട്ടി പതാകയേന്തി ത്രിവര്‍ണ്ണ റാലി നടത്തുകയും ചെയ്യും. കെപിസിസി ആസ്ഥാനത്ത് എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ സ്ഥാപകദിന ആഘോഷത്തില്‍ പങ്കെടുക്കും. തിരുവനന്തപുരത്ത് കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ നയിക്കുന്ന ത്രിവര്‍ണ്ണ റാലി രാവിലെ 10ന് കെപിസിസി ആസ്ഥാനത്ത് നിന്നും ആരംഭിച്ച് രക്തസാക്ഷി മണ്ഡപത്തില്‍ സമാപിക്കും. റാലിയില്‍ എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍, മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തുടങ്ങിയവര്‍ പങ്കെടുക്കും. വിവിധ തലങ്ങളില്‍ എംപിമാര്‍, എംഎല്‍എമാര്‍, കെപിസിസി ഭാരവാഹികള്‍, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍, ഡിസിസി, ബ്ലോക്ക് മണ്ഡലം പ്രസിഡന്‍റ്മാര്‍, ഭാരവാഹികള്‍, തദ്ദേശസ്ഥാപനങ്ങളിലെ കോണ്‍ഗ്രസ് ജനപ്രതിനിധികള്‍ എന്നിവര്‍ ത്രിവര്‍ണ്ണ റാലിക്ക് നേതൃത്വം നല്‍കുമെന്നും അനില്‍കുമാര്‍ പറഞ്ഞു.

Related articles

See all
Popular News

ചേരാനെല്ലൂർ വാഹനാപകടം: നടപടിയുമായി സർക്കാർ എസ്.എച്ച്.ഒ ഉൾപ്പെടെ നാല് പോലീസുകാർക്ക് സസ്പെൻഷ...

Popular News

ചേരാനല്ലൂർ അപകടം: കനത്ത മഴയത്ത് കുട്ടി കാറുമായി പുറത്തേക്ക്, കാര്‍ ഓടിക്കാന്‍ പഠിച്ചത് യൂട...

Popular News

ബംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് എം.ഡി.എം.എ കടത്ത്: യുവതി പിടിയിൽ

Popular News

കുട്ടികളിൽ അക്രമവാസന കൂട്ടുന്നത് കൊറിയൻ സിനിമകളും ഗെയിമുകളും ; പരാതികൾ വർധിച്ചുവരുന്നതായി...

Save your stories

Sign in