കലോത്സവത്തിലെ സംഘര്‍ഷം; എസ്.എഫ്.ഐ ആസൂത്രിതമായി സംഘര്‍ഷം ഉണ്ടാക്കി അക്രമം അഴിച്ചുവിടുകയായിരുന്നുവെന്ന് കെ.എസ്.യു
Jaihind TV News Report
Jaihind TV Web Desk
January 28, 2025
1 min read
•
Updated: June 02, 2026
തിരുവനന്തപുരം : കാലിക്കറ്റ് സര്‍വ്വകലാശാല ഡി സോണ്‍ കലോത്സവ വേദിയില്‍ എസ്.എഫ്.ഐ ആസൂത്രിതമായി സംഘര്‍ഷം ഉണ്ടാക്കി അക്രമം അഴിച്ചുവിടുകയായിരുന്നുവെന്ന് കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍. വര്‍ഷങ്ങള്‍ക്ക് ശേഷമാണ് യുഡിഎസ്എഫ് കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ യൂണിയന്‍ നേടിയത്. കലോത്സവത്തിന്റെ തുടക്കം മുതല്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാന്‍ ആസൂത്രിത നീക്കം ഉണ്ടായി.സംഘര്‍ഷം ഉണ്ടാക്കണമെന്ന ലക്ഷ്യത്തോടെ കേരള വര്‍മ്മ കോളേജിലെ എസ്.എഫ്.ഐ പ്രവര്‍ത്തകരുടെ ഇടപെടല്‍.യൂണിവേഴ്‌സിറ്റി യൂണിയന്‍ ചെയര്‍പേഴ്‌സണ്‍ നിതിന്‍ ഫാത്തിമയേയും വനിതാ വോളന്റിയേഴ്‌സിനെയും സ്റ്റേജ് മാനേജേഴ്‌സിനെയും ജൂറികളെയും കേട്ടാലറക്കുന്ന അസഭ്യ വാക്കുകള്‍ പ്രയോഗിക്കുകയും ആക്രമത്തിന് തുടക്കം കുറിച്ചതും എസ്എഫ്‌ഐയുടെ ഭാഗത്തുനിന്നാണ്.
സംഘര്‍ഷത്തില്‍ പത്തിലധികം പ്രവര്‍ത്തകര്‍ക്ക് പരിക്ക് പറ്റിയിട്ടുണ്ട്. പരിക്കേറ്റ കെ.എസ്.യു പ്രവര്‍ത്തകരുമായി ആശുപത്രിയിലേക്ക് പോയ ആംബുലന്‍സ് പോലും അക്രമിക്കപ്പെട്ടുവെന്നും കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് പറഞ്ഞു.
പോലീസിന്റെ ഭാഗത്തു നിന്നും ഗുരുതര വീഴ്ച്ച ഉണ്ടായി. സംഘര്‍ഷം മുന്നില്‍ കണ്ട് മതിയായ സുരക്ഷ സംഘാടക സമിതി ആവശ്യപ്പെട്ടിട്ടും നല്‍കാന്‍ തയാറായില്ല.
യൂണിവേഴ്‌സിറ്റി യൂണിയന്‍ ഭരണം നഷ്ടപ്പെട്ടതിന്റെ ജാള്യത മറയ്ക്കുന്നതിനു വേണ്ടി കലോത്സവ നടത്തിപ്പ് തടസ്സപ്പെടുത്തണം എന്നുള്ള വ്യക്തമായ അജണ്ടയും കൂടി ചേര്‍ന്ന് എസ്എഫ്‌ഐ പ്രവര്‍ത്തിച്ചതിന്റെ ഫലമായിട്ടാണ് ഇന്നലെ സംഘര്‍ഷം വേദിയില്‍ ഉണ്ടായത് എന്നും കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍ കുറ്റപ്പെടുത്തി.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10