Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

ഏറ്റുമാനൂരില്‍ യുവതിയുടെയും, മക്കളുടെയും മരണത്തില്‍ ഭര്‍ത്താവിനെതിരെ പരാതി; മൂവരുടെയും സംസ്‌കാര ചടങ്ങുകള്‍ വൈകുന്നു

ഏറ്റുമാനൂരില്‍ യുവതിയുടെയും, മക്കളുടെയും മരണത്തില്‍ ഭര്‍ത്താവിനെതിരെ പരാതി; മൂവരുടെയും സംസ്‌കാര ചടങ്ങുകള്‍ വൈകുന്നു
കോട്ടയം ഏറ്റുമാനൂരില്‍ വീട്ടമ്മയുടേയും മക്കളുടെയും മരണത്തില്‍ ഭര്‍ത്താവ് ജിമ്മിയ്‌ക്കെതിരേ പരാതി. യുവതിയുടെ പിതാവും സഹോദരങ്ങളുമാണ് ഏറ്റുമാനൂര്‍ പോലീസില്‍ പരാതി നല്‍കിയത്. ഭര്‍തൃ വീട്ടില്‍ നിന്നും നേരിട്ട മാനസിക പീഡനത്തെ തുടര്‍ന്നാണ് ജിസ്‌മോള്‍ മക്കള്‍ക്കൊപ്പം പുഴയില്‍ ചാടി ആത്മഹത്യ ചെയ്തത് എന്നാണ് കുടുംബത്തിന്റെ ആരോപണം.. അസ്വാഭാവിക മരണം സംബന്ധിച്ചുള്ള കേസില്‍ പോലീസ് ജിസ്‌മോളുടെ അച്ഛന്റെയും, സഹോദരന്റെയും മൊഴി പോലീസ് രേഖപ്പെടുത്തി... കോട്ടയം ഏറ്റുമാനൂരില്‍ അഭിഭാഷകയായ യുവതി മക്കള്‍ക്കൊപ്പം ആറ്റില്‍ ചാടി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവ് ജിമ്മിയുടെ കുടുംബത്തിനും എതിരെ യുവതിയുടെ കുടുംബം പോലീസില്‍ പരാതി നല്‍കിയിരുന്നു. ആത്മഹത്യ ചെയ്ത ജിസ് മോളുടെ പിതാവ് തോമസ്, സഹോദരന്‍ ജിറ്റു, സഹോദരി ടിസ് മരിയ തോമസ് എന്നിവരാണ് രാവിലെ ഏറ്റുമാനൂര്‍ പോലീസ് സ്റ്റേഷനില്‍ നേരിട്ട് എത്തി പരാതി നല്‍കിയത്. ജിസ് മോള്‍ക്ക് ഭര്‍തൃ വീട്ടില്‍ നിന്നും ക്രൂരമായ മാനസിക പീഡനം ഏല്‍ക്കേണ്ടി വന്നിരുന്നതായി ഇവര്‍ ആരോപിക്കുന്നു. ജിമ്മിയുടെ അമ്മയും സഹോദരിയും ഇവരെ മാനസികമായി ദ്രോഹിച്ചിരുന്നു എന്നാണ് ആരോപണം. ഇതിന് പിന്നാലെയാണ് കുടുംബം പോലീസില്‍ മൊഴി നല്‍കി. അതേസമയം , ജിസ്‌മോളുടെയും പെണ്‍മക്കളുടെയും മൃതദേഹങ്ങള്‍ പാലായിലെ സ്വകാര്യ ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.. മൂവരുടെയും സംസ്‌കാര ചടങ്ങുകള്‍ ഏതു പള്ളിയില്‍ നടത്തണം എന്ന കാര്യത്തില്‍ അനിശ്ചിതത്വം തുടരുകയാണ്. ഭര്‍ത്താവായ ജിമ്മിയുടെ ഇടവകയില്‍ നടത്തരുതെന്ന വീട്ടുകാരുടെ അഭ്യത്ഥന സഭയുടെ ആചാരത്തിന് എതിരാണെന്ന വാദത്തെതുടര്‍ന്നാണ് വൈകുന്നത്. ശനിയാഴ്ച സംസ്‌കാര ചടങ്ങുകള്‍ ഉണ്ടായേക്കും എന്നാണ് സൂചന...  

Related articles

See all
Popular News

ദേവികുളം മുന്‍ MLA എ. രാജ ജാതി തിരിമറി നടത്തിയെന്ന് സ്ഥിരീകരണം; പരിവർത്തിത ക്രൈസ്തവനെന്ന്...

Popular News

പുതിയ മദ്യനയം വരും വരെ ബാറുകൾക്ക് ലൈസൻസ് നൽകരുത്: ഉത്തരവിറക്കി എക്സൈസ് വകുപ്പ്

Popular News

മെസ്സിയുടെ പേരിലെ തട്ടിപ്പ്: ആന്റോ അഗസ്റ്റിനും റിപ്പോർട്ടർ ടിവിക്കുമെതിരെ കേസെടുത്ത് ഇ.ഡി;...

Popular News

സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും വെളിച്ചം പരക്കട്ടെ; ദീപാവലി ആശംസകൾ നേർന്ന് മുഖ്യമന്ത്...

Save your stories

Sign in