പുകവലിയെ പ്രോത്സാഹിപ്പിക്കുന്ന പരാമർശത്തില്‍ മന്ത്രി സജി ചെറിയാനെതിരെ പരാതി
Jaihind TV News Report
Jaihind TV Web Desk
January 03, 2025
1 min read
•
Updated: May 16, 2026
തൃശൂർ: പുകവലിയെ പ്രോത്സാഹിപ്പിക്കുന്ന പരാമർശത്തിൽ മന്ത്രി സജി ചെറിയാനെതിരെ പരാതി നല്‍കി കെപിസിസി സെക്രട്ടറി ജോൺ ഡാനിയൽ. മന്ത്രിക്കെതിരെ ഗവർണർക്കും ഹൈക്കോടതി ചീഫ് ജസ്റ്റിസിനുമാണ് പരാതി നൽകിയത്. യു. പ്രതിഭ എംഎൽഎയുടെ മകനെതിരായ കേസിനെ സംബന്ധിച്ചാണ് സജി ചെറിയാൻ പരാമർശം നടത്തിയത്.
മന്ത്രിയുടെ ഈ പ്രസ്താവന പുകവലിക്കാൻ പ്രേരിപ്പിക്കുന്നതാണ് എന്ന് കാട്ടിയാണ് ജോൺ ഡാനിയൽ പരാതി നൽകിയത്. 2003 ൽ പാർലമെന്‍റ് പാസാക്കിയ കോട്പ നിയമത്തെ വെല്ലുവിളിക്കുകയാണ് മന്ത്രി ചെയ്തതെന്നും ജോൺ ഡാനിയൽ പറഞ്ഞു.
യു. പ്രതിഭ എംഎൽഎയെ വേദിയിൽ ഇരുത്തിയായിരുന്നു സാംസ്കാരിക വകുപ്പ് മന്ത്രിയുടെ പരാമർശം. കുട്ടികൾ പുകവലിച്ചതിന് ജാമ്യമില്ലാ വകുപ്പാണ് ചുമത്തിയത് എന്ന് മന്ത്രി പറഞ്ഞു."എഫ്ഐആറിൽ കൂട്ടംകൂടി പുകവലിച്ചു എന്നാണുള്ളത്. ജയിലിൽ കിടന്നപ്പോൾ താനും പുകവലിക്കുമായിരുന്നു. ദിവസവും ഒരുകെട്ട് ബീഡി വലിക്കുന്നയാളാണ് എം.ടി.വാസുദേവൻ നായർ," പുകവലിക്കുന്നത് മഹാ അപരാധമാണോ എന്നും മന്ത്രി ചോദിച്ചിരുന്നു.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10