Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

മർദ്ദിച്ചെന്ന് പറഞ്ഞിട്ടും ചികിത്സ ഉറപ്പാക്കിയില്ല; കിളികൊല്ലൂർ പോലീസ് മര്‍ദ്ദനത്തിൽ മജിസ്ട്രേറ്റിനെതിരെ പരാതി

മർദ്ദിച്ചെന്ന് പറഞ്ഞിട്ടും ചികിത്സ ഉറപ്പാക്കിയില്ല; കിളികൊല്ലൂർ പോലീസ് മര്‍ദ്ദനത്തിൽ മജിസ്ട്രേറ്റിനെതിരെ പരാതി
  കൊച്ചി: കൊല്ലം കിളികൊല്ലൂരിൽ സൈനികനേയും സഹോദരനെയും പോലീസ് ക്രൂരമായി മർദ്ദിച്ച സംഭവത്തില്‍ മജിസ്ട്രേറ്റിനെതിരെ പരാതി. പൂര്‍വസൈനിക സേവാ പരിഷത്താണ് കൊല്ലം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റിനെതിരെ ഹൈക്കോടതി റജിസ്ട്രാർക്ക് പരാതി നല്‍കിയത്. സൈനികനും സഹോദരനും പോലീസ് ക്രൂരമായി മര്‍ദ്ദിച്ചതായി മജിസ്ട്രേറ്റിനെ അറിയിച്ചെങ്കിലും ചികിത്സ ഉറപ്പാക്കിയില്ലെന്ന് പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. പോലീസ് ആവശ്യപ്പെട്ട പ്രകാരം മജിസ്ട്രേട്ട് ഇരകളെ റിമാന്‍ഡ് ചെയ്യുകയായിരുന്നു. നിരുത്തരവാദപരമായി പെരുമാറിയ മജിസ്ട്രേറ്റിനെതിരെ നടപടി വേണമെന്ന് പൂര്‍വസൈനിക സേവാ പരിഷത്ത് പരാതിയില്‍ ആവശ്യപ്പെടുന്നു. വിഗ്നേഷിനെയും സഹോദരനും സൈനികനുമായ വിഷ്ണുവിനെയും കിളികൊല്ലൂർ പോലീസ് മർദ്ദിക്കുന്നതിന്‍റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. സൈനികന്‍ മർദ്ദിച്ചെന്ന് വരുത്താനായി പുറത്തുവിട്ട വീഡിയോ പോലീസിന് തന്നെ വിനയാവുകയായിരുന്നു. പോലീസുകാരന്‍ സൈനികന്‍റെ മുഖത്തടിക്കുന്നതും സൈനികന്‍ തിരിച്ചടിക്കുന്നതുമാണ്  ദൃശ്യങ്ങളിലുള്ളത്. തുടർന്ന് ഇരുവരെയും പോലീസ് വളഞ്ഞിട്ട് ക്രൂരമായി ആക്രമിക്കുകയായിരുന്നു.

Related articles

See all
Popular News

ശബരിമല സ്വര്‍ണ്ണക്കേസ്: കേന്ദ്ര ലാബിലെ പരിശോധനാ ഫലം ലഭിക്കാന്‍ പത്ത് ദിവസം കൂടി

Latest News

"വനത്തിലാണ്, വനവാസത്തിനല്ല, ഇത് ഉല്ലാസയാത്ര; മേയ് നാലിന് വിസ്മയം സംഭവിക്കും"; ട്രക്കിംഗുമാ...

Latest News

കേരളം കാത്തിരുന്ന 'വികസന വിസ്മയം'; ശബരിമലയ്ക്ക് നിയമപരിരക്ഷ നല്‍കും; യുഡിഎഫ് പത്രികയിലെ വമ...

Latest News

കേരളത്തിന് യുഡിഎഫിന്റെ 'കൈത്താങ്ങ്'; കേരളം ഉറ്റുനോക്കുന്ന യുഡിഎഫ് പ്രകടനപത്രിക ഇന്ന് പുറത്...

Save your stories

Sign in