സ്‌കൂള്‍ കായിക മേളയുടെ ഗെയിംസ് ഇനങ്ങളിലെ മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കം; വ്യക്തിഗത മെഡല്‍ ജേതാക്കളെ ഇന്ന് അറിയാം
Jaihind TV News Report
Jaihind TV Web Desk
November 05, 2024
1 min read
•
Updated: May 13, 2026
കൊച്ചി: സംസ്ഥാന സ്‌കൂള്‍ കായിക മേളയുടെ ഗെയിംസ് ഇനങ്ങളിലെ മത്സരങ്ങള്‍ക്ക് ഇന്ന് തിരിതെളിയും. ഇന്ന് ഹാന്‍ഡ് ബോള്‍, വോളിബോള്‍ ,ടെന്നീസ്, ഫുട്‌ബോള്‍ ഉള്‍പ്പെടെയുള്ള ജനപ്രിയ ഇനങ്ങളും പ്രത്യേക പരിഗണന ആവശ്യമുള്ള വിദ്യാര്‍ത്ഥികള്‍ക്കുള്ള ഗെയിംസ് ഇനങ്ങളും നടക്കും. വ്യക്തിഗത മെഡല്‍ ജേതാക്കളെ ഇന്ന് അറിയാം.
വ്യാഴാഴ്ചയാണ് അത്‌ലറ്റിക് മത്സരങ്ങള്‍ക്ക് തുടക്കമാവുക.എട്ട് ദിവസമായിട്ടാണ് മേള നടക്കുന്നത്. മഹാരാജാസ് കോളേജ് മൈതാനമാണ് പ്രധാന വേദി. ഇതിനു പുറമെ 16 വേദികളിലും മത്സരങ്ങള്‍ നടക്കും. ഇന്‍ഡോര്‍ മത്സരങ്ങള്‍ കടവന്ത്ര റീജണല്‍ സ്‌പോര്‍സ് സെന്ററിലും, നീന്തല്‍ മത്സരങ്ങള്‍ പൂര്‍ണമായും കോതമംഗലത്തും ആയാണ് നടക്കുന്നത്. ടൗണ്‍ഹാളിലും കളമശ്ശേരിയിലും മത്സരങ്ങള്‍ നടക്കും.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10