പാലാ സെന്‍റ് തോമസ് കോളേജിൽ കെഎസ്‌യു തരംഗം; ഏഴു വർഷങ്ങൾക്ക് ശേഷം എസ്എഫ്ഐയെ നിലംപരിശാക്കി
Jaihind TV News Report
Jaihind TV Web Desk
October 17, 2024
1 min read
•
Updated: May 13, 2026
കോട്ടയം: പാലാ സെന്‍റ് തോമസ് കോളേജിലെ യൂണിയൻ തിരഞ്ഞെടുപ്പിൽ കെഎസ്‌യു പാനലിന് വൻവിജയം. എസ്എഫ്ഐയുടെ പാനലിനെ ആകെ വോട്ടുകളിൽ മൂന്നിൽ രണ്ടും നേടിയാണ് കെഎസ്‌യു നിലംപരിശാക്കിയത്. ഏഴുവർഷങ്ങളുടെ ഇടവേളയ്ക്ക് ശേഷമാണ് സെന്‍റ് തോമസ് കോളേജിൽ കെഎസ്‌യു പാനൽ വിജയിക്കുന്നത്.
ചെയർമാൻ, വൈസ് ചെയർപേഴ്സൺ, ജനറൽ സെക്രട്ടറി, ആർട്ട്സ് ക്ലബ് സെക്രട്ടറി, രണ്ട് യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലർ കോളേജ് മാഗസിൻ എഡിറ്റർ എന്നിങ്ങനെ പ്രധാന സീറ്റുകൾ എല്ലാം കെഎസ്‌യു നേടി. തിരഞ്ഞെടുപ്പ് നടന്ന 14 സീറ്റുകളിൽ 12 സീറ്റും കെഎസ്‌യു പ്രതിനിധികൾ വിജയിച്ചു. എസ്എഫ്ഐയുടെ ഏഴ് വർഷത്തെ കുത്തകയാണ് സെന്‍റ് തോമസ് കോളേജിൽ തകർന്നത്.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10