Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

കൊവിഡ് കുതിച്ചുയർന്നപ്പോള്‍ ഒളിച്ചോടി ; നീണ്ട ഇടവേളക്കുശേഷം മാധ്യമങ്ങളെ കാണാന്‍ മുഖ്യമന്ത്രി

കൊവിഡ് കുതിച്ചുയർന്നപ്പോള്‍ ഒളിച്ചോടി ; നീണ്ട ഇടവേളക്കുശേഷം മാധ്യമങ്ങളെ കാണാന്‍ മുഖ്യമന്ത്രി
തിരുവനന്തപുരം : നീണ്ട ഇടവേളക്കു ശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് മാധ്യമങ്ങളെ കാണും.  വൈകിട്ട് ആറിനാണ് മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനം. നിയമസഭാ സമ്മേളനം ആരംഭിച്ചപ്പോള്‍ മുഖ്യമന്ത്രിയുടെ പതിവ് വാർത്താസമ്മേളനം താത്കാലികമായി നിര്‍ത്തിവെച്ചിരുന്നു. നിയമസഭാ സമ്മേളനം അവസാനിച്ചതിന് ശേഷവും മുഖ്യമന്ത്രി വാർത്താസമ്മേളനം നടത്തുന്നുണ്ടായിരുന്നില്ല. കൊവിഡ് വ്യാപനം കുതിച്ചുയരുന്നതിനിടെ മുഖ്യമന്ത്രി മാധ്യമങ്ങളെ കാണാത്തതിനെതിരെ രൂക്ഷവിമർശനം ഉയർന്നിരുന്നു. സർക്കാരിന്‍റെ രണ്ടാം വാർഷികദിനത്തിലും മുഖ്യമന്ത്രി മാധ്യമങ്ങളെ കാണാന്‍ തയ്യാറായിരുന്നില്ല. രാജ്യത്തെ തന്നെ കേസുകളില്‍ ഏറെയും കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ തുടങ്ങിയതോടെ  മുഖ്യമന്ത്രിക്കെതിരെ രൂക്ഷവിമർശനമാണുയർന്നത്. കൊവിഡ് കണക്കുകള്‍ കുറയുമ്പോള്‍ മാധ്യമങ്ങള്‍ക്കു മുന്നില്‍ വന്ന് പ്രതിരോധത്തിന്റെ ക്രെഡിറ്റ് ഏറ്റെടുക്കുകയും കണക്കുകള്‍ വര്‍ധിക്കുമ്പോള്‍ മുഖ്യമന്ത്രി ഒളിച്ചോടുകയും ചെയ്യുന്നു എന്നായിരുന്നു ആരോപണം.  

Related articles

See all
Popular News

ഡൽഹിയിൽ ഗുരുതര വോട്ടുതട്ടിപ്പ് ആരോപണവുമായി രാഹുൽ ഗാന്ധി: ബേലാ എസ്റ്റേറ്റിലെ 727 പേരുടെ വോട...

Popular News

തദ്ദേശ ഉപതിരഞ്ഞെടുപ്പ്: സംസ്ഥാനത്ത് 58.82% പോളിങ്; വിധി നാളെയറിയാം

Popular News

കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗത്തിൽ നിയന്ത്രണം വേണം: കേന്ദ്രത്തിന് സുപ്രീം കോടതി നിർദേശം

Popular News

തുടർച്ചയായ രണ്ടാം ഏഷ്യൻ ഗെയിംസ് മെഡൽ! പരിക്കിനെ അതിജീവിച്ച് വെള്ളി സ്വന്തമാക്കി മുരളി ശ്രീ...

Save your stories

Sign in