Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

ബിനോയ് വിശ്വത്തിനൊപ്പം വേദി പങ്കിട്ട മുഖ്യമന്ത്രി പൊതുപരിപാടിയില്‍ ; കൊവിഡ് പ്രോട്ടോക്കോള്‍ ബാധകമല്ലേയെന്ന് സമൂഹമാധ്യമങ്ങള്‍ ; വിമർശനം

ബിനോയ് വിശ്വത്തിനൊപ്പം വേദി പങ്കിട്ട മുഖ്യമന്ത്രി പൊതുപരിപാടിയില്‍ ; കൊവിഡ് പ്രോട്ടോക്കോള്‍ ബാധകമല്ലേയെന്ന് സമൂഹമാധ്യമങ്ങള്‍ ; വിമർശനം
തിരുവനന്തപുരം :  കൊവിഡ് പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിക്കണമെന്ന് ജനങ്ങളോട് ആവശ്യപ്പെടുന്ന മുഖ്യമന്ത്രി തന്നെ പ്രോട്ടോക്കോള്‍ ലംഘിച്ചത് ചര്‍ച്ചയാകുന്നു. കൊവിഡ് സ്ഥിരീകരിച്ച ബിനോയ് വിശ്വം എംപിക്കൊപ്പം വേദി പങ്കിട്ട മുഖ്യമന്ത്രി പൊതുപരിപാടിയില്‍ പങ്കെടുത്തതിനെതിരെയാണ് വിമര്‍ശനം ഉയരുന്നത്. ശംഖുമുഖത്ത് ഇന്ന് നടന്ന ഡിവൈഎഫ്ഐ യുവസംഗമം പരിപാടിയിലാണ് മുഖ്യമന്ത്രി പങ്കെടുത്തത്. അതേസമയം എല്‍ഡിഎഫിന്‍റെ വികസനമുന്നേറ്റ ജാഥയ്ക്ക് നേതൃത്വം നല്‍കിയ ബിനോയ് വിശ്വത്തിന് യാത്ര അവസാനിപ്പിച്ച് തിരിച്ചെത്തിയതിന് പിന്നാലെയാണ് കൊവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം നടന്ന സമാപന ജാഥ ഉദ്ഘാടനം ചെയ്തത് മുഖ്യമന്ത്രിയായിരുന്നു. താനുമായി ഇടപെഴകിയവരെല്ലാം ടെസ്റ്റിന് വിധേയമാകണമെന്ന് ബിനോയ് വിശ്വം തന്നെ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ മുഖ്യമന്ത്രി തന്നെ കൊവിഡ്  മാനദണ്ഡങ്ങള്‍ കാറ്റില്‍പ്പറത്തുന്നത് തെറ്റായ സന്ദേശം നല്‍കുമെന്നും സമൂഹമാധ്യമങ്ങള്‍ വിമർശിക്കുന്നു. നിലവില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ് ബിനോയ് വിശ്വം.

Related articles

See all
Popular News

സഹകരണ മേഖല ഇനി വിമാനത്തിലും; കേരളത്തിലെ ആദ്യ എയർലൈൻ സൊസൈറ്റിയുടെ ഉദ്ഘാടനം മന്ത്രി എം. ലിജു...

Popular News

എട്ടാമത് റെയിൻ അന്താരാഷ്ട്ര പ്രകൃതി ചലച്ചിത്രോത്സവത്തിന് (RINFF 2026) നാളെ ആലുവയിൽ തുടക്കം

Popular News

സംസ്ഥാന സ്കൂൾ കായികമേളയെ തകർക്കാൻ ഗൂഢാലോചന; ശക്തമായ നിലപാടുമായി മന്ത്രി എൻ. ഷംസുദ്ദീൻ

Popular News

ട്രാക്കിൽ മിന്നൽ വേഗം: റെക്കോഡ് നേട്ടത്തോടെ അതുലും സ്വർണ്ണത്തോടെ ഋതുപർണയും കായികമേളയിലെ വേ...

Save your stories

Sign in