Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

ലാവലിനോ സ്വർണ്ണക്കടത്തോ? വള്ളംകളി ക്ഷണത്തിന് പിന്നില്‍ സിപിഎം-ബിജെപി രഹസ്യബന്ധത്തിന് തെളിവെന്ന് പ്രതിപക്ഷ നേതാവ്

ലാവലിനോ സ്വർണ്ണക്കടത്തോ? വള്ളംകളി ക്ഷണത്തിന് പിന്നില്‍ സിപിഎം-ബിജെപി രഹസ്യബന്ധത്തിന് തെളിവെന്ന് പ്രതിപക്ഷ നേതാവ്
കൊച്ചി: നെഹ്റു ട്രോഫി വള്ളംകളിക്ക് മുഖ്യാതിഥിയായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ മുഖ്യമന്ത്രി ക്ഷണിച്ചത് സിപിഎം-ബിജെപി രഹസ്യ ബന്ധത്തിന്‍റെ തെളിവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ലാവലിൻ കേസാണോ, സ്വർണ്ണക്കടത്ത് കേസാണോ ക്ഷണത്തിന് പ്രേരണയെന്ന് മുഖ്യമന്ത്രിയും സിപിഎമ്മും വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു. നെഹ്‌റു ട്രോഫി വള്ളം കളിക്ക് അമിത് ഷായെ ക്ഷണിച്ചത് വിസ്മയത്തോടെ കാണുന്നു. എന്‍.കെ പ്രേമചന്ദ്രൻ എംപി ബൈപാസ് ഉദ്ഘാടനത്തിന് പ്രധാനമന്ത്രിയെ ക്ഷണിച്ചപ്പോൾ സംഘിയെന്ന് വിളിച്ചു. ഏതു ചെകുത്താനുമായും കുട്ടുകൂടി കോൺഗ്രസിനെ തോൽപ്പിക്കുകയാണ് സിപിഎമ്മിന്‍റെ ലക്ഷ്യം. മുഖ്യമന്ത്രിക്കെതിരായി ആരും പ്രതിക്കരിക്കില്ല. സിപിഐ സമ്മേളനങ്ങളിലെ പ്രതിഷേധങ്ങളിൽ പ്രതീക്ഷയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related articles

See all
Popular News

ശബരിമല സ്വര്‍ണ്ണക്കേസ്: കേന്ദ്ര ലാബിലെ പരിശോധനാ ഫലം ലഭിക്കാന്‍ പത്ത് ദിവസം കൂടി

Latest News

"വനത്തിലാണ്, വനവാസത്തിനല്ല, ഇത് ഉല്ലാസയാത്ര; മേയ് നാലിന് വിസ്മയം സംഭവിക്കും"; ട്രക്കിംഗുമാ...

Latest News

കേരളം കാത്തിരുന്ന 'വികസന വിസ്മയം'; ശബരിമലയ്ക്ക് നിയമപരിരക്ഷ നല്‍കും; യുഡിഎഫ് പത്രികയിലെ വമ...

Latest News

കേരളത്തിന് യുഡിഎഫിന്റെ 'കൈത്താങ്ങ്'; കേരളം ഉറ്റുനോക്കുന്ന യുഡിഎഫ് പ്രകടനപത്രിക ഇന്ന് പുറത്...

Save your stories

Sign in