Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

മുഖ്യമന്ത്രിക്ക്‌ ശിവശങ്കറിനോടുള്ളത്‌ കോട്ടം തട്ടാത്ത വിശ്വാസം : എം.എം.ഹസന്‍

മുഖ്യമന്ത്രിക്ക്‌ ശിവശങ്കറിനോടുള്ളത്‌ കോട്ടം തട്ടാത്ത വിശ്വാസം : എം.എം.ഹസന്‍
മുഖ്യമന്ത്രിക്ക്‌ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിനോടുള്ള വിശ്വാസത്തില്‍ ഒരു കോട്ടവും തട്ടിയില്ലെന്നതിന്‌ തെളിവാണ്‌ കഴിഞ്ഞ ദിവസം വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം നടത്തിയ പ്രതികരണമെന്ന്‌ യുഡിഎഫ്‌ കണ്‍വീനര്‍ എം.എം.ഹസന്‍. ശിവശങ്കര്‍ വഞ്ചിക്കുകയായിരുന്നോയെന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന്‌ കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ അന്വേഷണത്തിലൂടെ വിവരങ്ങള്‍ പുറത്തുവരട്ടെ എന്നിട്ടാകാം നിഗമനങ്ങളില്‍ എത്തുന്നതെന്ന മുഖ്യമന്ത്രി നല്‍കിയ മറുപടിയിലൂടെ ശിവശങ്കറെ തള്ളിപ്പറായന്‍ അദ്ദേഹം തയ്യാറല്ലെന്ന സൂചനയാണ്‌ നല്‍കുന്നത്‌. അതുകൊണ്ട്‌ തന്നെ ശിവശങ്കറിന്‍റെ അറസ്റ്റ്‌ വൈകിപ്പിക്കാന്‍ നടക്കുന്ന നാടകങ്ങള്‍ക്ക്‌ അധികാര കേന്ദ്രങ്ങളുടെ സഹായം ഉണ്ടെന്ന്‌ സംശയിക്കേണ്ടിരിക്കുന്നു. ശിവശങ്കറിന്‍റെ സാന്നിധ്യത്തില്‍ താന്‍ ആറുതവണ മുഖ്യമന്ത്രി കണ്ടെന്ന സ്വപ്‌നയുടെ മൊഴിയെ കുറിച്ച്‌ ചോദിച്ചറിയാന്‍ അന്വേഷണ ഏജന്‍സികള്‍ക്ക്‌ അവസരം നല്‍കാതിരിക്കാനുള്ള ശ്രമമാണ്‌ ശിവശങ്കര്‍ നടത്തുന്നത്‌. കസ്‌റ്റംസ്‌ രാഷ്ട്രീയം കളിക്കുന്ന ശിവശങ്കറിന്‍റെ പരാതിയും അന്വേഷണത്തോട്‌ നടത്തുന്ന നിസ്സഹരണവും ഉണ്ടായിട്ടും മുന്‍പ്രിന്‍സിപ്പള്‍ സെക്രട്ടറിയെ തള്ളിപ്പറയാന്‍ മുഖ്യമന്ത്രി തയ്യാറാകാത്തത്‌ ഇരുവരും തമ്മിലുള്ള ഒളിച്ചുകളിക്കും പരസ്‌പരം വിശ്വാസത്തിനും തെളിവാണെന്നും ഹസന്‍ പറഞ്ഞു.

Related articles

See all
Popular News

ട്യൂഷന്‍ ക്ലാസ്സിലേക്ക് പോവുകയായിരുന്ന സഹോദരങ്ങളെ നിയന്ത്രണം വിട്ട കാര്‍ ഇടിച്ചു; 12 കാരിക...

Popular News

ക്ഷേമ പെന്‍ഷന്‍ വിതരണം നാളെ മുതല്‍: 1081 കോടി രൂപ അനുവദിച്ചു

Popular News

കനത്ത മഴ: മൂന്ന് ജില്ലകളില്‍ മതപഠന ക്ലാസുകള്‍ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന...

Popular News

കേരള സര്‍വകലാശാലാ അസിസ്റ്റന്റ് നിയമന തട്ടിപ്പ്: മുന്‍ വി.സി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ ഗു...

Save your stories

Sign in