Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

കണ്ണൂരിൽ സിപിഎം പ്രവർത്തകർ തമ്മിൽ വീണ്ടും സംഘർഷം; പൊലീസ് കേസ്സെടുത്ത് അന്വേഷണം ആരംഭിച്ചു

കണ്ണൂരിൽ സിപിഎം പ്രവർത്തകർ തമ്മിൽ വീണ്ടും സംഘർഷം; പൊലീസ് കേസ്സെടുത്ത് അന്വേഷണം ആരംഭിച്ചു
കണ്ണൂർ അഴിക്കലിൽ സിപിഎം പ്രവർത്തകർ തമ്മിൽ വീണ്ടും സംഘർഷം. കഴിഞ്ഞ ദിവസം വെട്ടേറ്റ ചാലാട് തെക്കൻ മണലിലെ അർജുൻ ആയങ്കിയുടെ വീടിന് നേരെ അക്രമം. വീട് പൂർണമായും അടിച്ചു തകർത്തു. സംഘടിച്ചെത്തിയ സിപിഎം പ്രവർത്തകരാണ് സിപിഎമ്മുകാരനായ അർജുന്റെ വീടിന് നേരെ അക്രമം നടത്തിയതെന്ന് അർജ്ജുവിൻ്റെ ബന്ധുക്കൾ പറഞ്ഞു. പ്രദേശത്ത് സി പി എം പ്രവർത്തകർ തമ്മിലുണ്ടായ വാക്ക് തർക്കം പിന്നീട് സംഘർഷത്തിലേക്ക് നീങ്ങുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് പരസ്പരം ഏറ്റുമുട്ടൽ ആരംഭിച്ചത്. കാറിൽ സഞ്ചരിക്കുകയായിരുന്ന അർജ്ജുനെയും, സുഹൃത്ത് നിഖിലിനെയും ബൈക്കിലെത്തിയ സംഘം അക്രമിച്ചിരുന്നു. ഇരുവരും ആശുപത്രിയിൽ ചികിത്സയിലാണ്. ഇതിനെ തുടർന്ന് മറ്റൊരു സി പി എം പ്രവർത്തകനായ ശ്യാകുമാറിൻ്റെ വീടിന് നേരെ അക്രമം നടന്നിരുന്നു. ഇതിനെ തുടർന്നാണ് ഇന്ന് രാവിലെ അർജ്ജുവിൻ്റെ വീട് ആക്രമിക്കുന്നത്. അക്രമികൾ വീട്ടുപകരണങ്ങൾ പൂർണമായും അടിച്ചു തകർത്തു. അക്രമം നടക്കുമ്പോൾ വീട്ടുകാർ ആരും സ്ഥലത്ത് ഉണ്ടായിരുന്നില്ല. പൊലീസ് കേസ്സെടുത്ത് അന്വേഷണം ആരംഭിച്ചു.

Related articles

See all
Popular News

നാളത്തെ സ്വകാര്യ ബസ് സമരം മാറ്റിവെച്ചു; ഗുരുവായൂർ - കൊടുങ്ങല്ലൂർ റൂട്ടിൽ സർവീസുകൾ മുടങ്ങില...

Popular News

6 മാസത്തിനിടെ കേരളത്തിലേക്ക് കടത്തിയത് 200 കിലോ MDMA; ലഹരി കടത്ത് സംഘത്തലവൻ ബാദുഷയെ വലയിലാ...

Popular News

കണ്ണൂർ കണ്ണവത്ത് രണ്ടിടങ്ങളിൽ ബോംബ് സ്ഫോടനം; ഫോറസ്റ്റ് ഓഫീസിന് സമീപത്തെ കെട്ടിടത്തിന് കേടു...

Popular News

കാർഷിക മേഖലയിലെ സമഗ്ര സംഭാവന: പി.ജെ. ജോസഫിന് കർഷക ശ്രേഷ്ഠ പുരസ്‌കാരം; ഉദ്ഘാടനം ചെയ്ത് മന്ത...

Save your stories

Sign in