Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

ഫ്രാൻസിലെ സാഹചര്യം ഇന്ത്യയിലെ സമരങ്ങളുമായി താരതമ്യം ചെയ്യരുത്; സിജെപി

ഫ്രാൻസിലെ സാഹചര്യം ഇന്ത്യയിലെ സമരങ്ങളുമായി താരതമ്യം ചെയ്യരുത്; സിജെപി


ഫ്രാൻസിലെ സാഹചര്യം ചൂണ്ടിക്കാട്ടി ഇന്ത്യയിലെ സമരങ്ങൾക്കെതിരെ നടക്കുന്ന പ്രചാരണങ്ങളെ തള്ളി കോക്റോച്ച് ജനതാ പാർട്ടി (സിജെപി). ജന്തർ മന്തറിൽ ഒരു മാസത്തിലധികം നീണ്ട സമരത്തിൽ ആരും അക്രമം നടത്തിയിട്ടില്ലെന്നും, ഫ്രാൻസിലെ സാഹചര്യവുമായി ഇന്ത്യയിലെ സമരങ്ങളെ താരതമ്യം ചെയ്യാൻ കഴിയില്ലെന്നും സിജെപി വ്യക്തമാക്കി. സമരക്കാർക്കെതിരെ യഥാർത്ഥത്തിൽ ബലപ്രയോഗം നടത്തിയത് പൊലീസാണെന്നും പാർട്ടി കൂട്ടിച്ചേർത്തു.

അതിനിടെ, മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ രാജ്യതലസ്ഥാനത്ത് നടക്കുന്ന സമരങ്ങൾക്ക് രാഷ്ട്രീയ പാർട്ടികൾ താൽക്കാലികമായി ഇടവേള നൽകിയിട്ടുണ്ട്. ദസറ ആഘോഷങ്ങൾക്ക് ശേഷം സമരങ്ങൾ കൂടുതൽ ശക്തമാക്കാനാണ് കോൺഗ്രസ് അടക്കമുള്ള കക്ഷികളുടെ തീരുമാനം. ഇതിന്റെ ഭാഗമായി ഒക്ടോബർ 25 മുതൽ രാംലീല മൈതാനത്ത് സമരം കടുപ്പിക്കാനാണ് കോൺഗ്രസിന്റെ പ്ലാൻ. ഇതിന്റെ മുന്നോടിയായി ഇന്ന് വൈകിട്ട് അഞ്ചരയ്ക്ക് യൂത്ത് കോൺഗ്രസ് മാർച്ച് സംഘടിപ്പിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം വൈകുന്നേരം എൻഎസ് യുഐ പ്രവർത്തകരും പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.

മറുവശത്ത്, തെരഞ്ഞെടുപ്പ് കമ്മീഷനെ വീണ്ടും ന്യായീകരിച്ച് ബിജെപി രംഗത്തെത്തി. കമ്മീഷൻ ഒന്നടങ്കം രാജിവെക്കണമെന്ന് ആവശ്യപ്പെടുന്നവർ സുപ്രീംകോടതിയിൽ കൃത്യമായ തെളിവ് നൽകണമെന്ന് ബിജെപി വെല്ലുവിളിച്ചു. കർണാടകത്തിലെ മഹാദേവപുരയെക്കുറിച്ചുള്ള ആരോപണങ്ങൾക്ക് എന്തുകൊണ്ട് കോടതിയിൽ തെളിവ് നൽകിയില്ലെന്ന് ചോദിച്ച ബിജെപി, യാതൊരു തെളിവുമില്ലാതെ രാഹുൽ ഗാന്ധി വാചക കസർത്ത് നടത്തുക മാത്രമാണ് ചെയ്യുന്നതെന്നും കുറ്റപ്പെടുത്തി.

എന്നാൽ, തെരഞ്ഞെടുപ്പ് കമ്മീഷനെ എതിർത്ത് ഡിഎംകെയ്ക്ക് പിന്നാലെ വൈഎസ്ആർ കോൺഗ്രസും രംഗത്തെത്തിയത് ബിജെപിയിൽ ആശങ്ക പരത്തിയിട്ടുണ്ട്. വൈഎസ്ആർ കോൺഗ്രസിന്റെ ഈ നിലപാട് വരാനിരിക്കുന്ന മണ്ഡല പുനർനിർണയ ബില്ല് നടപ്പാക്കാനുള്ള ബിജെപിയുടെ ശ്രമങ്ങൾക്ക് വലിയ തിരിച്ചടിയായാണ് വിലയിരുത്തപ്പെടുന്നത്.

Related articles

See all
Popular News

കുട്ടികളുടെ സുരക്ഷയ്ക്ക് പുതിയ മാനങ്ങൾ; ലൈംഗികവിദ്യാഭ്യാസവും ഡിജിറ്റൽ സുരക്ഷയും പാഠ്യപദ്ധത...

Popular News

ഡൽഹിയിലെ സി.ജെ.പി പ്രതിഷേധം മറ്റൊരു സ്വാതന്ത്ര്യസമരം; ഭരണകൂടത്തെ രൂക്ഷമായി വിമർശിച്ച് നടൻ...

Popular News

സി.ജെ.പി നേതാക്കളുടെ ജാമ്യാപേക്ഷ മാറ്റിവെച്ചു; നടപടി വൈകിപ്പിക്കുന്നുവെന്ന് ആരോപണം

Popular News

"വോട്ട് കൊള്ള നടത്തുന്നത് ഗ്യാനേഷ് കുമാർ, സൂത്രധാരന്മാർ മോദിയും അമിത് ഷായും": രാഹുൽ ഗാന്ധി

Save your stories

Sign in