ന്യൂഡൽഹി: ഡൽഹി പൊലീസിനെ വെട്ടിച്ച് കോക്രോച്ച് ജനതാ പാർട്ടി (സിജെപി) വക്താക്കൾ ജന്തർ മന്ദറിൽ കടന്നുകയറി. വിലക്ക് ലംഘിച്ച് മുന്നേറിയ അശുതോഷ് റാങ്ക, സൗരവ് ദാസ്, അജിങ്ക്യ ഷിൻഡെ എന്നിവരെ പിന്നീട് പൊലീസ് കസ്റ്റഡിയിലെടുത്തു. ദേശീയ പതാകയേന്തിയാണ് പ്രവർത്തകർ പ്രതിഷേധ സ്ഥലത്തേക്ക് എത്തിയത്.
പ്രതിഷേധങ്ങളെ അടിച്ചമർത്തി സമരം ഇല്ലാതാക്കാൻ കഴിയില്ലെന്ന് അഭിജീത് ദീപ്കെ വീഡിയോ സന്ദേശത്തിലൂടെ വ്യക്തമാക്കി.പതിറ്റാണ്ടുകളായി ഡൽഹിയിലെ പ്രധാന സമരകേന്ദ്രമായിരുന്ന ജന്തർ മന്തറിനെ ഔദ്യോഗിക പ്രതിഷേധ വേദികളുടെ പട്ടികയിൽ നിന്ന് ഡൽഹി പൊലീസ് അടുത്തിടെ ഒഴിവാക്കിയിരുന്നു. ഈ ഉത്തരവിന് പിന്നാലെയാണ് സിജെപി നേതാക്കൾ ജന്തർ മന്തറിലേക്ക് എത്തിയത്.
നഗരത്തിൽ കൂടുതൽ ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടാകാതിരിക്കാൻ ജന്തർ മന്തറിലും പരിസര പ്രദേശങ്ങളിലും സുരക്ഷയും ഗതാഗത നിയന്ത്രണവും ശക്തമാക്കിയിട്ടുണ്ട്.