Trending
Browse

All sections

Watch

No business videos available

No Middle East videos available

Popular News

മോദി-അമിത് ഷാ കൂട്ടുകെട്ടിന്റേത് ജനാധിപത്യ കശാപ്പ് ; ഗ്യാനേഷ് കുമാറിനെതിരായ ബെംഗളൂരു റാലിയിൽ സി ജെ പിക്കൊപ്പം ധ്രുവ് റാത്തിയും

മോദി-അമിത് ഷാ കൂട്ടുകെട്ടിന്റേത് ജനാധിപത്യ കശാപ്പ് ; ഗ്യാനേഷ് കുമാറിനെതിരായ ബെംഗളൂരു റാലിയിൽ  സി ജെ പിക്കൊപ്പം ധ്രുവ് റാത്തിയും

ബെംഗളൂരു: തെരഞ്ഞെടുപ്പ് മുഖ്യ കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ ജനാധിപത്യവിരുദ്ധ നടപടികൾക്കെതിരെ പ്രതിഷേധം ശക്തമാക്കി സി.ജെ.പി. ഡൽഹി ജന്തർ മന്തറിൽ സംഘടിപ്പിക്കുന്ന ശക്തമായ സമരത്തിന് മുന്നോടിയായി ബെംഗളൂരുവിൽ സി.ജെ.പി വിപുലമായ റാലി സംഘടിപ്പിച്ചു. വോട്ട് മോഷണത്തിനെതിരെയും ജനാധിപത്യ ധ്വംസനങ്ങൾക്കെതിരെയും ജനവികാരം ഇരമ്പിയ റാലിയിൽ പ്രമുഖ യൂട്യൂബർ ധ്രുവ് റാത്തി, എസ്.എഫ്.ഐ നേതാവ് ഐഷി ഘോഷ്, പ്രശസ്ത നടൻ പ്രകാശ് രാജ് തുടങ്ങി സാമൂഹിക-സാംസ്കാരിക രംഗത്തെ നിരവധി പ്രമുഖർ പങ്കെടുത്തു.

പ്രധാനമന്ത്രി നരേന്ദ്ര മോദി ജനാധിപത്യത്തെ കശാപ്പ് ചെയ്യുകയും വോട്ട് മോഷണം നടത്തുകയുമാണെന്ന് റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് സി.ജെ.പി നേതാവ് അഭിജീത് ദീപ്കെ കുറ്റപ്പെടുത്തി. മോദിക്കും അമിത് ഷായ്ക്കും അംബേദ്കറുടെ ഭരണഘടനയിൽ വിശ്വാസമില്ലെന്നും, മറിച്ച് ഗോഡ്സെയുടെ ആശയങ്ങളോടാണ് അവർക്ക് താല്പര്യമെന്നും അദ്ദേഹം പറഞ്ഞു. "ഗാന്ധിയാണ് ഈ രാജ്യത്തിന്റെ ആത്മാവ്, അംബേദ്കർ നട്ടെല്ലും. 'ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്' എന്നത് ബി.ജെ.പിയുടെ ഗൂഢലക്ഷ്യങ്ങൾ മറച്ചുവെക്കാനുള്ള കേവലം മുദ്രാവാക്യം മാത്രമാണ്. 'ഒരു രാജ്യം, ഒരു പാർട്ടി' എന്ന സ്വേച്ഛാധിപത്യ നിലപാടിലേക്കാണ് ബി.ജെ.പി ലക്ഷ്യമിടുന്നത്. ഹിറ്റ്ലറും ഈ ലക്ഷ്യം വച്ചാണ് പ്രവർത്തിച്ചതെന്ന ഓർമ്മപ്പെടുത്തൽ നല്ലതാണ്," അദ്ദേഹം കൂട്ടിച്ചേർത്തു. ജനവികാരം തങ്ങൾക്ക് എതിരായി മാറുന്നത് തിരിച്ചറിഞ്ഞ മോദി ഭയത്തിലാണെന്നും, തങ്ങൾക്ക് കിട്ടാത്ത വോട്ടുകൾ കൂട്ടത്തോടെ ഒഴിവാക്കാനാണ് ബി.ജെ.പി ഭരണകൂടം ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

അറസ്റ്റ് ചെയ്ത് ഭയപ്പെടുത്തി തോൽപ്പിക്കാമെന്ന് ആരും കരുതേണ്ടെന്ന് എസ്.എഫ്.ഐ നേതാവ് ഐഷി ഘോഷ് പറഞ്ഞു. രാജ്യത്തിന്റെ നട്ടെല്ല് തകർക്കുന്ന ബി.ജെ.പി ഭരണകൂടത്തിന് എതിരെയുള്ള അതിജീവന പോരാട്ടമാണിതെന്നും ഈ പോരാട്ടത്തിൽ എല്ലാവരും ഒന്നിച്ചുണ്ടാകുമെന്നും ഐഷി വ്യക്തമാക്കി.

തന്റെ ആദ്യ പ്രതിഷേധ സമരമാണിതെന്ന് വ്യക്തമാക്കി സംസാരിച്ച പ്രശസ്ത യൂട്യൂബർ ധ്രുവ് റാട്ടിയുടെ വാക്കുകളെ ആവേശത്തോടെയാണ് ജനക്കൂട്ടം വരവേറ്റത്. വോട്ട് മോഷണം എന്നത് ഒരു യാഥാർത്ഥ്യമാണെന്നും അതിനുള്ള തെളിവുകൾ തന്റെ പക്കലുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജീവിച്ചിരിക്കുന്നവരെ പോലും വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കി മരിച്ചവരാക്കുകയാണെന്നും, ഗ്യാനേഷ് കുമാറിനേക്കാൾ വലിയ വഞ്ചകൻ വേറെയില്ലെന്നും ധ്രുവ് റാത്തി രൂക്ഷമായി വിമർശിച്ചു.


Related articles

See all
Popular News

വിദേശയാത്ര ഇനി കൂടുതൽ എളുപ്പം; അന്താരാഷ്ട്ര യാത്രക്കാർക്ക് സൗജന്യ സിം ഓഫറുമായി എയർ ഇന്ത്യ

Popular News

'ഗ്യാനേഷ്, ഇറ്റ്സ് ഡൺ ബ്രോ!'; തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ ബെം​ഗളൂരുവിൽ സി.ജെ.പി പ്രതിഷേധം;...

Popular News

"രോഷാകുലരാകാതെ വെള്ളം കുടിക്കൂ, നിങ്ങൾ ചെയ്യുന്നത് നിങ്ങളുടെ ജോലിയാണ്"; അറസ്റ്റ് ചെയ്ത പോല...

Popular News

ഇന്ത്യയിലെ ആദ്യ ഇലക്ട്രിഫൈഡ് മെഴ്സിഡീസ്–മേയ്ബാക്ക് S 580e വിപണിയിൽ; വില ₹3.35 കോടി

Save your stories

Sign in