Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

മുഖ്യമന്ത്രി ഖത്തറില്‍; ചടങ്ങ് ബഹിഷ്‌കരിച്ച് പ്രവാസി സംഘടനകള്‍

മുഖ്യമന്ത്രി ഖത്തറില്‍; ചടങ്ങ് ബഹിഷ്‌കരിച്ച് പ്രവാസി സംഘടനകള്‍
  ദോഹ : മുഖ്യമന്ത്രി പിണറായി വിജയന്റെ മൂന്നാംഘട്ട ഗള്‍ഫ് സന്ദര്‍ശനം ഖത്തറില്‍ ആരംഭിച്ചു. ബഹ്റൈന്‍, ഒമാന്‍ എന്നീ രാജ്യങ്ങളിലെ സന്ദര്‍ശനങ്ങള്‍ക്ക് ശേഷമാണ് മുഖ്യമന്ത്രി ദോഹയിലെത്തിയത്. ഖത്തറിലെ ഇന്ത്യന്‍ സ്ഥാനപതി വിപുല്‍, ലോക കേരള സഭാ അംഗങ്ങള്‍, ഇടതുപക്ഷ അനുഭാവമുള്ള പ്രവാസി സംഘടനകള്‍ എന്നിവയുടെ നേതൃത്വത്തില്‍ മുഖ്യമന്ത്രിക്ക് സ്വീകരണം നല്‍കി. മുഖ്യമന്ത്രിയുടെ സന്ദര്‍ശന പരിപാടികള്‍ പ്രവാസി സംഘടനകള്‍ പൂര്‍ണ്ണമായും ബഹിഷ്‌കരിച്ചു. പ്രതിപക്ഷ സംഘടനകളായ ഇന്‍കാസ്-ഒ.ഐ.സി.സി., കെ.എം.സി.സി. എന്നിവരാണ് ചടങ്ങ് ബഹിഷ്‌കരിക്കുന്നതായി അറിയിച്ചത്. മുഖ്യമന്ത്രിയുടെ ഗള്‍ഫ് സന്ദര്‍ശനം വെറും തിരഞ്ഞെടുപ്പ് തന്ത്രം മാത്രമാണെന്ന് യു.ഡി.എഫ്. സംഘടനകള്‍ ആരോപിച്ചു. ഖത്തറിലെത്തിയ മുഖ്യമന്ത്രി ഖത്തര്‍ ചേംബറിന്റെ ആസ്ഥാനം സന്ദര്‍ശിച്ചു. കൂടാതെ, ദോഹ അബു ഹമൂറിലെ ഐ.ഡി.ഇ.എല്‍. ഇന്ത്യന്‍ സ്‌കൂളില്‍ നടന്ന മലയാളോത്സവത്തിലും മുഖ്യമന്ത്രി പങ്കെടുത്തു.

Related articles

See all
Latest News

കണ്ണീരിലായ കുടുംബത്തിന് ആശ്വാസമായി പാണക്കാട് സാദിഖലി തങ്ങൾ; പ്രവാസിയുടെ മൃതദേഹം നാട്ടിലെത്...

Latest News

ഒമാനിലെ വാദി ബനീ ഖാലിദില്‍ അപകടം; മലയാളി മരിച്ചു

Latest News

ഇറാന്റെ പുതിയ പരമോന്നത നേതാവ് ആരായാലും അയാളും കൊല്ലപ്പെടുമെന്ന് ഇസ്രയേലിന്‍റെ മുന്നറിയിപ്പ...

Latest News

കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ഇറാന്റെ ഡ്രോൺ ആക്രമണം

Save your stories

Sign in