Trending
Browse

All sections

Watch

No business videos available

No Middle East videos available

India

'ഈ ഘട്ടത്തില്‍ ജനങ്ങളിലേക്ക് പണം എത്തിക്കേണ്ട സര്‍ക്കാര്‍ അവരില്‍ നിന്നും പണം പിടിച്ചെടുക്കുകയാണ്‌'; ഇന്ധന തീരുവ കൂട്ടിയതിനുപിന്നാലെ കേന്ദ്രത്തിനെതിരെ പി.ചിദംബരം എം പി

'ഈ ഘട്ടത്തില്‍ ജനങ്ങളിലേക്ക് പണം എത്തിക്കേണ്ട സര്‍ക്കാര്‍ അവരില്‍ നിന്നും പണം പിടിച്ചെടുക്കുകയാണ്‌';  ഇന്ധന തീരുവ കൂട്ടിയതിനുപിന്നാലെ കേന്ദ്രത്തിനെതിരെ പി.ചിദംബരം എം പി
  പെട്രോളിന്‍റേയും ഡീസലിന്‍റേയും എക്‌സൈസ് തീരുവ കുത്തനെ കൂട്ടിയതിനു പിന്നാലെ കേന്ദ്രത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി.ചിദംബരം എം.പി  . സമ്പദ് വ്യവസ്ഥ നിശ്ചലമായിരിക്കുമ്പോള്‍ ഉയര്‍ന്ന നികുതി ഭാരം ചുമത്തുന്നത് കുടുംബങ്ങളെ കൂടുതല്‍ ദരിദ്രമാക്കുമെന്ന് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. 'സര്‍ക്കാരില്‍ നിന്നും കുടുംബങ്ങളിലേക്കും വ്യക്തികളിലേക്കും പണം എത്തണമെന്നാണ് ഞങ്ങള്‍ അപേക്ഷിക്കുന്നത്. എന്നാല്‍ സര്‍ക്കാര്‍ ചെയ്യുന്നത് തിരിച്ചാണ്. ജനങ്ങളില്‍ നിന്നും അവര്‍ പണം പിടിച്ചെടുക്കുകയാണ് ചെയ്യുന്നത്. ഇത് ക്രൂരമാണ്. പുതിയതും ഉയര്‍ന്നതുമായ നികുതികള്‍ കുടുംബങ്ങളെ കൂടുതല്‍ ദരിദ്രമാക്കും. സര്‍ക്കാര്‍ അവരുടെ ധനകമ്മി നികത്താന്‍ കടംവാങ്ങുകയാണ് വേണ്ടത്. സാമ്പത്തിക പ്രവര്‍ത്തനം നിലയ്ക്കുമ്പോള്‍ ഉയര്‍ന്ന നികുതി ഭാരം ജനങ്ങളില്‍ ചുമത്തരുത്'. ചിദംബരം കുറിച്ചു. അതേസമയം പെട്രോളിന്റേയും ഡീസലിന്റേയും എക്‌സൈസ് തീരുവ കുത്തനെ കൂട്ടി കേന്ദ്രസര്‍ക്കാര്‍. പെട്രോളിന്റേത് 10 രൂപയും ഡീസലിന്റേത് 13 രൂപയുമാണ് വര്‍ധിപ്പിച്ചത്. റോഡ് സെസ് ഉള്‍പ്പെടെയാണ് വര്‍ധന.  ആഗോളവിപണിയില്‍ എണ്ണ വില കുറച്ചിട്ടും മാര്‍ച്ചിന് ശേഷം ഇത് രണ്ടാം തവണയാണ് കേന്ദ്രം ഇന്ധനനികുതി വര്‍ധിപ്പിക്കുന്നത്. https://twitter.com/PChidambaram_IN/status/1257892844385325056

Related articles

See all
Popular News

ഫോം 6 വിവാദം: ടാറ്റയെ ചുമതലപ്പെടുത്തിയത് ആരാണ്? കേന്ദ്ര സർക്കാരിനോട് ചോദ്യവുമായി രാഹുൽ ഗാന...

Popular News

2001-ന് ശേഷമുള്ള ഏറ്റവും വരണ്ട കാലവർഷങ്ങളിലൊന്ന്; രാജ്യത്ത് ലഭിച്ചത് ശരാശരിയുടെ 87% മഴ മാത...

Popular News

കുട്ടികളുടെ ആധാർ ബയോമെട്രിക് പുതുക്കൽ: സൗജന്യ തീയതി നീട്ടി യുഐഡിഎഐ

Popular News

ഹോട്ടലുടമകള്‍ക്ക് വീണ്ടും ഇരുട്ടടി; രാജ്യത്ത് വാണിജ്യ എല്‍പിജി സിലിണ്ടര്‍ വില കൂട്ടി, ഗാര്...

Save your stories

Sign in