Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

ചവറയിലെ തോൽവി: സിപിഎം നേതാക്കളെ വെട്ടിലാക്കി മുൻ എംഎൽഎ; 'ചില മുൻനിര നേതാക്കൾ ഉദാസീനരായിരുന്നു' എന്ന് ഡോ. സുജിത് വിജയൻ പിള്ള

ചവറയിലെ തോൽവി: സിപിഎം നേതാക്കളെ വെട്ടിലാക്കി മുൻ എംഎൽഎ; 'ചില മുൻനിര നേതാക്കൾ ഉദാസീനരായിരുന്നു' എന്ന് ഡോ. സുജിത് വിജയൻ പിള്ള

കൊല്ലം: കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ചവറ മണ്ഡലത്തിൽ താൻ നേരിട്ട പരാജയത്തിൽ സിപിഎം പ്രാദേശിക നേതൃത്വത്തെ പ്രതിക്കൂട്ടിലാക്കി മുൻ എം.എൽ.എ ഡോ. സുജിത് വിജയൻ പിള്ള. തിരഞ്ഞെടുപ്പ് വേളയിൽ സിപിഎമ്മിലെ ചില മുൻനിര നേതാക്കൾ തികച്ചും ഉദാസീനരായിരുന്നുവെന്ന് സംശയമുന നിർത്തുന്ന രീതിയിലാണ് ഇടതുപക്ഷ സ്വതന്ത്രനായി മത്സരിച്ച സുജിത് വിജയൻ പിള്ള ഫേസ്ബുക്കിലൂടെ പരസ്യ വിമർശനം ഉന്നയിച്ചത്. ഡിവൈഎഫ്ഐ കൊല്ലം ജില്ലാ സെക്രട്ടറി സ്ഥാനം ഒഴിഞ്ഞ ശ്യാം മോഹന് അഭിവാദ്യമർപ്പിച്ചു കൊണ്ടുള്ള ഫേസ്ബുക്ക് കുറിപ്പിലാണ് പാർട്ടി നേതാക്കളെ വെട്ടിലാക്കുന്ന പരാമർശങ്ങൾ ഉള്ളത്.

മറ്റുള്ളവർക്ക് കൂടി അവസരം നൽകാനായി പദവി ഒഴിഞ്ഞ ശ്യാം മോഹന്റെ തീരുമാനത്തെ ത്യാഗനിർഭരമെന്ന് വിശേഷിപ്പിച്ച മുൻ എംഎൽഎ, ഇന്നത്തെ മറ്റ് പല നേതാക്കൾക്കും ഇല്ലാതെ പോകുന്ന മനോഭാവമാണിതെന്ന് പരോക്ഷമായി കുറ്റപ്പെടുത്തി. കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പുകളിലും ശ്യാം മോഹന്റെ അർപ്പണബോധവും തിരഞ്ഞെടുപ്പ് തന്ത്രങ്ങളും താൻ നേരിട്ടറിഞ്ഞതാണെന്ന് അദ്ദേഹം കുറിച്ചു. പാർട്ടിയിലെ ചില മുൻനിര നേതാക്കൾ നിഷ്ക്രിയരായപ്പോഴും ചങ്കുറപ്പോടെ രാപകലില്ലാതെ തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങൾ നടത്തിയത് ശ്യാമാണെന്നും, ആരെയും ബോധ്യപ്പെടുത്താൻ ശ്രമിക്കാത്ത ആ പ്രവർത്തനം പ്രസ്ഥാനത്തോടുള്ള കൂറാണെന്നും സുജിത് ഓർമ്മിപ്പിച്ചു.

നേതാവിന്റെ ഉടയാടകളില്ലാത്ത സൗമ്യനായ സഖാവാണ് ശ്യാം മോഹനെന്ന് പുകഴ്ത്തിയ സുജിത്, ഭാവിയിൽ പാർട്ടിയുടെ ഉന്നത സ്ഥാനങ്ങൾ അദ്ദേഹത്തെ തേടിയെത്തട്ടെ എന്നും ആശംസിച്ചു. ചവറയിലെ അപ്രതീക്ഷിത പരാജയത്തിന് തൊട്ടുപിന്നാലെ താൻ ഇനി തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് ഇല്ലെന്ന് സുജിത് വിജയൻ പിള്ള വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ പാർട്ടി നേതൃത്വത്തിലെ ഒരു വിഭാഗത്തിനെതിരെ കടുത്ത അതൃപ്തി പരസ്യമാക്കി മുൻ എംഎൽഎ തന്നെ രംഗത്തെത്തിയിരിക്കുന്നത്. ഇത് വരും ദിവസങ്ങളിൽ ഇടതുമുന്നണിക്കുള്ളിൽ വലിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെച്ചേക്കും.

Related articles

See all
Popular News

കൊല്ലം നീണ്ടകരയില്‍ സ്ത്രീധന പീഡനം: കുറ്റക്കാര്‍ക്കെതിരെ യാതൊരു വിട്ടുവീഴ്ചയുമില്ലെന്ന് ആഭ...

Popular News

ആ ക്യാപ്സ്യൂളും ചീറ്റി; കോടിയേരിയുടെ പോസ്റ്റർ കീറിയത് SFI ക്കാരൻ തന്നെ! തെളിവുകള്‍ പുറത്ത...

Popular News

"പിണറായിക്ക് ചിലത് ഒളിക്കാനുണ്ട്"; DYFI അക്രമത്തിന് പിന്നിൽ സി.പി.എം നേതൃത്വമെന്ന് ഒ.ജെ. ജ...

Popular News

കൊല്ലത്ത് അമിത് ഷായ്ക്ക് നേരെ യൂത്ത് കോൺഗ്രസ് കരിങ്കൊടി പ്രതിഷേധം;

Save your stories

Sign in