Trending
Browse

All sections

Watch

No business videos available

No Middle East videos available

Kerala

2019ലെ പ്രളയ ധനസഹായത്തിൽ നിന്ന് കേരളത്തെ ഒഴിവാക്കി കേന്ദ്രം

2019ലെ പ്രളയ ധനസഹായത്തിൽ നിന്ന് കേരളത്തെ ഒഴിവാക്കി കേന്ദ്രം
2019ലെ പ്രളയ ധനസഹായത്തിൽ നിന്ന് കേരളത്തെ ഒഴിവാക്കി കേന്ദ്രം. ഗുരുതരമായ പ്രളയം നേരിട്ട കേരളം 2101 കോടി രൂപയാണ് കേന്ദ്രത്തോട് ആവശ്യപ്പെട്ടത്. അതേസമയം കേരളം ഒഴികെയുള്ള 7 സംസ്ഥാനങ്ങൾക്ക് ധനസഹായം നൽകി. സഹായം തേടി കേരളം സെപ്തംബർ ഏഴിന് കേന്ദ്രത്തിന് കത്ത് നൽകിയിരുന്നു. എന്നാൽ കേരളത്തിന്‍റെ ആവശ്യം കേന്ദ്ര സർക്കാർ പരിഗണിച്ചില്ല. 5,908 കോടി രൂപയുടെ ധനസഹായമാണ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായുടെ നേതൃത്വത്തിൽ ചേർന്ന സമിതി യോഗം അനുവദിച്ചത്. കേരളം ഒഴികെ ആസാം, ഹിമാചൽപ്രദേശ്, കർണാടക, മധ്യപ്രദേശ്, മഹാരാഷ്ട്ര, തൃപുര, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങൾക്ക് മാത്രമാണ് ധനസഹായം നൽകിയിരിക്കുന്നത്. പ്രളയക്കെടുതിയിൽ ഏറ്റവും അധികം നഷ്ടം സംഭവിച്ചത് കേരളത്തിനാണ്. കഴിഞ്ഞ ഓഗസ്റ്റിൽ പ്രകൃതി ദുരന്തം നേരിടുന്ന സംസ്ഥാനങ്ങൾക്ക് 4432 കോടി രൂപയുടെ അടിയന്തര ധനസഹായം പ്രഖ്യാപിച്ചപ്പോഴും, കേന്ദ്രം കേരളത്തെ തഴഞ്ഞിരുന്നു.

Related articles

See all
Popular News

'ഡി.വൈ.എഫ്.ഐ സമരം ജനാധിപത്യ വിരുദ്ധം'; യൂണിവേഴ്‌സിറ്റി കോളേജ് അക്രമത്തിൽ ഉന്നതതല അന്വേഷണത്...

Popular News

ബി.ജെ.പിയെ സന്തോഷിപ്പിക്കാനാണോ സി.പി.എം കലാപമുണ്ടാക്കുന്നത്?: മന്ത്രി ഒ. ജെ. ജനീഷിനെതിരായ...

Popular News

വാണിയമ്പലത്ത് ആശുപത്രി ജീവനക്കാരിക്ക് നേരെ ലൈംഗിക അതിക്രമം: പ്രതിയായ മാട്ടക്കുളം സ്വദേശി ക...

Popular News

'യൂണിവേഴ്‌സിറ്റി കോളേജിൽ ഓപ്പറേഷൻ തൂഫാൻ അനിവാര്യം, 'സിപിഎമ്മും ഡിവൈഎഫ്ഐയും ബിജെപിയുടെ ആയുധ...

Save your stories

Sign in