Trending
Browse

All sections

Watch

No business videos available

No Middle East videos available

Kerala

സിസിടിവി ക്യാമറയിൽ തട്ടി പൊളിഞ്ഞ് ഗൂഢാലോചനാവാദം

സിസിടിവി ക്യാമറയിൽ തട്ടി പൊളിഞ്ഞ് ഗൂഢാലോചനാവാദം
ലൈംഗികാരോപണ വിധേയനായ പി.കെ ശശി എം.എൽ.എ യുടെ ഗൂഢാലോചനാവാദം പുതുശ്ശേരി ഏരിയാ കമ്മറ്റി ഓഫീസിലെ സിസിടിവി ക്യാമറയിൽ തട്ടി പൊളിയുന്നു.  ആർഎസ്എസ് -സിപിഎം സംഘർഷം സജീവമായ സാഹചര്യത്തിൽ ഒരു വർഷം മുൻപ് പാർട്ടി ഓഫീസിൽ സ്ഥാപിച്ച സിസിടിവിയാണ് പി.കെ ശശിക്ക് പുതിയ പാരയായിരിക്കുന്നത്. തനിക്കെതിരായ ലൈംഗികാരോപണം ഗൂഡാലോചനയുടെ ഫലമെണെന്ന വാദമാണ് പി.കെ ശശിയും അനുയായികളും പാർട്ടി അന്വേഷണകമ്മീഷൻ മുൻപിൽ അവതരിപ്പിച്ചത്. ആഗസ്റ്റ് പത്തിന് ഒരു മുൻ എം.എൽ.എ, കർഷകസംഘം ജില്ലാ നേതാവ്,  ബന്ധുക്കളായ ജനപ്രതിനിധികൾ എന്നിവർ പുതുശ്ശേരി സി.പി.എം ഏരിയാകമ്മറ്റി ഓഫീസിലിരുന്ന് നടത്തിയ ഗൂഡാലോചനയുടെ തുടർച്ചയാണ് ലൈഗീകാരോപണമെന്നായിരുന്നു ശശിയുടെ വാദം. ശശിക്കെതിരെ മൊഴിക്കൊടുക്കാനെത്തിയവരോട് അന്വേഷണ കമ്മീഷന്‍റെ ചോദ്യങ്ങൾ പ്രധാനമായും ഈ കാര്യത്തിലൂന്നിയായിരുന്നു. എന്നാൽ പാർട്ടി ഓഫീസിലെ സിസിടിവി പരിശോധിച്ച് വാദത്തിൽ കഴമ്പുണ്ടോ എന്ന് പരിശോധിക്കണമെന്ന് മൊഴി നൽകാനെത്തിയവർ ആവശ്യപ്പെട്ടു. പി.കെ ശശിയുടെ അനുയായികൾ കമ്മീഷൻ മുൻപാകെ ഉന്നയിച്ച ഗൂഡാലോചന വാദത്തിന് ഇത് തിരിച്ചടിയായി. സിപിഎം സംസ്ഥാന നേതൃത്വത്തിലെ ഒരു വിഭാഗത്തിന് ശശിയെ രക്ഷിച്ചെടുക്കാൻ താൽപ്പര്യമുണ്ട്. ഇവരാണ് കമ്മീഷൻ റിപ്പോർട്ട് പരിഗണിക്കുന്നതിൽ നിന്നും നേതൃത്വത്തെ പിന്തിരിപ്പിക്കുന്നതെന്ന് ജില്ലയിലെ ഒരു വിഭാഗത്തിന് ആക്ഷേപമുണ്ട്. https://www.youtube.com/watch?v=B3yzWpc8NP0

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Latest News

കേരളം മുഴുവന്‍ ലോക്ഡൗൺ; 31 വരെ സംസ്ഥാന അതിർത്തികളും അടച്ചു

Latest News

കേരള ഗവര്‍ണ്ണര്‍ പരസ്യമായി രാഷ്ട്രീയം പറയുമ്പോള്‍ പിണറായി സര്‍ക്കാര്‍ എന്തുകൊണ്ട് മൗനം പാല...

Kerala

ഉദ്ദിഷ്ട കാര്യത്തിന് ഉപകാരസ്മരണ; പിണറായിയും സിപിഎമ്മും ബിജെപിക്ക് വോട്ട് മറിച്ചുവെന്ന് ആ...

Save your stories

Sign in