മഞ്ഞ വസന്തത്തിന് പിന്നിലെ 'മറഞ്ഞിരിക്കുന്ന അപകടം!;'ക്യാറ്റ്സ് ക്ലോ'പല രാജ്യങ്ങളിലും നിരോധിതം!
സുന്ദരമായ മഞ്ഞപ്പൂക്കൾ കൊഴിഞ്ഞ് വീഴുന്ന 'ക്യാറ്റ്സ് ക്ലോ' (Cats Claw) ഇന്ന് വീടലങ്കാരങ്ങളിൽ ട്രെൻഡായി മാറുകയാണ്. പലരും വീടിന്റെ ഭിത്തികളിലും ഗേറ്റുകളിലും ഇത് വച്ചുപിടിപ്പിക്കുന്നുണ്ട്. ഇതിനായി വലിയ രീതിയിലുള്ള സമയവും പണവും ചെലവാക്കാനും പലരും താത്പര്യം കാണിക്കാറുണ്ട്. സമൂഹമാദ്ധ്യമങ്ങളില്‍ ഉള്‍പ്പെടെ അത്തരം പൂക്കളുടെ ദൃശ്യങ്ങളും ചിത്രങ്ങളും വൈറലാകാറുണ്ട്.
എന്നാലിത് കാണാൻ സുന്ദരമാണെങ്കിലും, സസ്യ ശാസ്ത്രജ്ഞർ നൽകുന്ന മുന്നറിയിപ്പ് പ്രകാരം ഇതൊരു സാധാരണ ചെടിയല്ല. പൂച്ചയുടെ നഖം പോലെ മരത്തിലും ഭിത്തികളിലും അള്ളിപ്പിടിച്ച് കയറുന്നതുകൊണ്ടാണ് ഇങ്ങനെയൊരു പേര്. 30 മീറ്റര്‍ വരെ ഉയരത്തില്‍ വളരാന്‍ ഇവയ്ക്കു കഴിയും. വര്‍ഷത്തില്‍ രണ്ട് തവണ പൂക്കുന്നതു കൊണ്ടും, പരിപാലനം അധികം ആവശ്യമില്ലാത്തതിനാലും പലരും തങ്ങളുടെ വീട്ടുമുറ്റത്തും മറ്റുമെല്ലാം ഇവ ധാരാളമായി നട്ടുപിടിപ്പിക്കുന്നുമുണ്ട്.
ക്യാറ്റ്സ് ക്ലോ ഒരു മരത്തില്‍ പടര്‍ന്നു കയറിയാല്‍ സൂര്യപ്രകാശം കിട്ടാത്ത വിധം ഇലകളെ പൊതിയും. സ്വാഭാവികമായും ആ മരം നശിക്കും. നിലത്ത് പടര്‍ന്നു കയറുന്നതും ഏറെ പ്രശ്നമാണ്. അടുത്തുള്ള സസ്യങ്ങളെയെല്ലാം നശിപ്പിക്കുന്ന ഒരു അധിനിവേശ സസ്യമാണ് ക്യാറ്റ്സ് ക്ലോ. അതുകൊണ്ട് തന്നെയാണ് ഓസ്ട്രേലിയ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ഇവയെ നിരോധിച്ചിരിക്കുന്നതും. അമേരിക്കയിലെ ഫ്ളോറിഡയിലും ക്യാറ്റ്സ് ക്ലോയ്ക്ക് നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.