Trending
Browse

All sections

Watch

No business videos available

No Middle East videos available

Kerala

ബൂത്ത് ഏജന്‍റുമാരെ ആക്രമിച്ച കേസ്; സിപിഎം പ്രവർത്തകർക്ക് തടവും പിഴയും

ബൂത്ത് ഏജന്‍റുമാരെ ആക്രമിച്ച കേസ്; സിപിഎം പ്രവർത്തകർക്ക് തടവും പിഴയും
  കണ്ണൂർ : ലോക്സഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ബൂത്ത് ഏജൻ്റുമാരെ ആക്രമിച്ച കേസിൽ കണ്ണൂർ മലപ്പട്ടത്തെ സിപിഎം പ്രവർത്തകർക്ക് തടവും പിഴയും. മലപ്പട്ടം സ്വദേശികളായ പിവി രാജേഷ്, കെകെ വിജയൻ, വി സഹദേവൻ, കരിക്കൽ സുരേഷ്, റോബർട്ട് ജോർജ്, എംകെ പ്രകാശൻ എന്നിവരെയാണ് കണ്ണൂർ ഫസ്റ്റ് ക്ലാസ് ജുഡിഷ്യൽ മജിസ്ട്രേറ്റ് കോടതി ശിക്ഷിച്ചത്. വിവിധ വകുപ്പുകളിലായി 13 മാസവും 10 ദിവസം തടവിനും 3000 രൂപ പിഴ അടക്കാനും ശിക്ഷിച്ചത്. 2014 എപ്രിൽ 10 ന് നടന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ മലപ്പട്ടംകുളഞ്ഞ എഎൽപി സ്കൂളിൽ സ്വതന്ത്ര സ്ഥാനാർത്ഥി പുത്തലത്ത് ശ്രീമതിയുടെ ബൂത്ത് ഏജൻ്റുമാരെ മർദ്ദിച്ചതിനാണ് കേസ്. കള്ളവോട്ട് തടഞ്ഞതിൻ്റെ വൈരാഗ്യത്തെ തുടർന്നാണ് സിപിഎം പ്രവർത്തകർ ഏജൻ്റുമാരെ ആക്രമിച്ചത്.

Related articles

See all
Popular News

സിപിഎം പ്രവർത്തകരെ ബോംബെറിഞ്ഞ് വധിക്കാൻ ശ്രമിച്ച കേസ്: ബിജെപി പ്രവർത്തകർക്ക് തടവും പിഴയും

Popular News

പോലീസിനെതിരെ ഭീഷണി പ്രസംഗം: ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റിയംഗം എം. കെ. നിഗേഷിനെതിരെ കേസ്

Popular News

ബി.ജെ.പിയിൽ വൻ പൊട്ടിത്തെറി: തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിലർ സ്ഥാനം രാജിവെച്ച് ആർ. ശ്രീലേ...

Popular News

'മുട്ടിൽ മരംമുറിയിൽ വൻ ദുരൂഹതയും ഗൂഢാലോചനയും': എ. ജയതിലകിന്റെ ഉത്തരവിൽ അന്വേഷണം പ്രഖ്യാപി...

Save your stories

Sign in