കർദിനാൾ മാർ ജോർജ് ആലഞ്ചേരി സിറോ മലബാർ സഭ അധ്യക്ഷ സ്ഥാനം ഒഴിഞ്ഞു
Jaihind TV News Report
Jaihind TV Web Desk
December 07, 2023
1 min read
•
Updated: June 04, 2026
കൊച്ചി: കർദിനാൾ മാർ ജോർജ് ആലഞ്ചേരി സിറോ മലബാർ സഭയുടെ അധ്യക്ഷ സ്ഥാനം ഒഴിഞ്ഞു. കൊച്ചിയിൽ വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിലാണ് മാർ ജോർജ് ആലഞ്ചേരി ഇക്കാര്യം അറിയിച്ചത്. ആലഞ്ചേരി ഇനി മേജർ ആർച്ച് ബിഷപ്പ് എമിരറ്റസ് എന്ന് അറിയപ്പെടും.
പുതിയ മേജർ ആർച്ച് ബിഷപ്പിനെ കണ്ടെത്തുന്നതുവരെ കൂരിയ ബിഷപ്പ് മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ സീറോ മലബാർ സഭയുടെ അഡ്മിനിസ്ട്രേറ്റർ ചുമതല വഹിക്കും. തൃശൂർ ആർച്ച് ബിഷപ്പ് കൂടിയായ മാർ ആൻഡ്രൂസ് താഴത്ത് എറണാകുളം – അങ്കമാലി അതിരൂപതയുടെ അഡ്മിനിസ്ട്രേറ്റർ പദവിയും ഒഴിഞ്ഞു.
മാർപാപ്പയുടെ അനുമതിയോടെ വിരമിക്കുന്നുവെന്ന് മാർ ജോർജ് ആലഞ്ചേരി പറഞ്ഞു. രാജി തീരുമാനം സ്വയം എടുത്തതാണ്. 2022 നവംബറില്‍ നല്‍കിയ രാജി അപേക്ഷ മാർപാപ്പ അംഗീകരിക്കുകയായിരുന്നു. കർദിനാള്‍ എന്ന നിലയില്‍ ചുമതലകള്‍ തുടരുമെന്നും ആലഞ്ചേരി വ്യക്തമാക്കി.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10