Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

NILAMBUR BY-ELECTION| നിലമ്പൂരില്‍ സ്ഥാനാര്‍ത്ഥി ചിത്രം തെളിഞ്ഞു; മത്സരരംഗത്ത് 14 പേര്‍

NILAMBUR BY-ELECTION| നിലമ്പൂരില്‍ സ്ഥാനാര്‍ത്ഥി ചിത്രം തെളിഞ്ഞു; മത്സരരംഗത്ത് 14 പേര്‍
നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി ചിത്രം തെളിഞ്ഞു. ഉപതിരഞ്ഞെടുപ്പില്‍ മത്സരരംഗത്തുള്ളത് 14 പേരാണ്. 7 പേരുടെ പത്രിക സൂക്ഷ്മപരിശോധനയില്‍ തള്ളി. കൂട്ടത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ ഔദ്യോഗിക സ്ഥാനാര്‍ത്ഥി എന്നു പറയപ്പെടുന്ന പി.വി.അന്‍വറും ഉണ്ട്. അതേസമയം, അപരന്‍മാരുള്‍പ്പെടെയാണ് 14 സ്ഥാനാര്‍ത്ഥികള്‍ നിലമ്പൂരില്‍ മത്സരിക്കുന്നത്. നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് 25 സ്ഥാനാര്‍ത്ഥികളാണ് വരണാധികാരിയെ കണ്ടത്. പ്രധാന പാര്‍ട്ടി നേതാക്കളുടെ ഒന്നും പത്രിക തള്ളിയിട്ടില്ല. അതേസമയം, അന്‍വറിന്റെ പത്രിക തള്ളി വാര്‍ത്ത ഒരു രാഷ്ട്രീയ നീക്കം കൂടിയാണ്. മാധ്യമശ്രദ്ധ പിടിച്ചു പറ്റാനുള്ള അന്‍വറിന്റെ അടുത്ത ഘട്ടമായി ഇതിനെ കാണാം. ദേശീയ, സംസ്ഥാന പാര്‍ട്ടികള്‍ക്ക് സാധാരണയായി നോമിനേഷന്‍ നല്‍കുമ്പോള്‍ ഒരാളുടെ ഒപ്പ് മാത്രമാണ് പ്രധാനം. എന്നാല്‍ ടിഎംസി ഈ രണ്ട് കൂട്ടത്തിലും പെടാത്തതിനാല്‍ 10 പേരുടെ ഒപ്പുകളാണ് പത്രിക സമര്‍പ്പിക്കുമ്പോള്‍ ഉണ്ടാകേണ്ടത്. അന്‍വര്‍ പത്രിക സമര്‍പ്പിക്കുമ്പോള്‍ 10 പേരുടെ ഒപ്പുകള്‍ ഉണ്ടായിരുന്നില്ല എന്നു കണ്ടെത്തിയാണ് വരണാധികാരി പത്രിക തള്ളിയത്. ഇതോടെ അന്‍വര്‍ സ്വതന്ത്രനായിട്ടാകും മത്സരിക്കുക.

Related articles

See all
Latest News

ആകർഷകമായ ശീർഷകം, സരസമായ ആവിഷ്കാരം; 'വ്യാകരണമില്ലാത്ത ജീവിതം' എന്ന കെ.എന്‍.എ. ഖാദറിന്റെ ആത്...

Latest News

വാൽപ്പാറയിലെ നിലവിളി തോരുന്നില്ല; നോവായി ആ 9 പേർ; പൊതുദര്‍ശനം ഇന്ന് മലപ്പുറം അമ്പലപ്പറമ്പ...

Latest News

'പിണറായി വിജയൻ കേരളത്തിലെ ഏറ്റവും മികച്ച ബിജെപിക്കാരൻ; എസ്ഡിപിഐ നേതാക്കളെ വിട്ടയക്കാൻ ഡീൽ'...

Latest News

ഇടതുപക്ഷത്തിന് തിരിച്ചടി; എട്ട് വർഷത്തിന് ശേഷം കാരാട്ട് റസാഖ് മുസ്ലിം ലീഗിലേക്ക് മടങ്ങിയെത...

Save your stories

Sign in