Trending
Browse

All sections

Watch

No business videos available

No Middle East videos available

India

ഛത്തീസ്ഗഡിലെ ഒന്നാംഘട്ട തിരഞ്ഞെടുപ്പ് : കൊട്ടി കലാശം ഇന്ന്

ഛത്തീസ്ഗഡിലെ ഒന്നാംഘട്ട തിരഞ്ഞെടുപ്പ് : കൊട്ടി കലാശം ഇന്ന്
Chattisgarh-Rahul-Gandhi ഛത്തീസ്ഗഡിലെ ഒന്നാംഘട്ട തിരഞ്ഞെടുപ്പിന്‍റെ കൊട്ടി കലാശം ഇന്ന്.മാവോയിസ്റ്റ് ആക്രമണങ്ങളാണ് തിരഞ്ഞെടുപ്പിലെ പ്രധാന ചർച്ച വിഷയമായത്.ഇന്നലെയും ഇന്നു മായി ഛത്തീസ്ഗഡിനെ ഇളക്കിമറിച്ചായിരുന്നു കോൺഗ്രസ് അധ്യക്ഷൻ രാഹുൽഗാന്ധിയുടെ പ്രചരണം. ദാരിദ്ര്യം, കർഷകപ്രശ്നങ്ങൾ, തൊഴിലില്ലായ്മ എന്നിവ കോൺഗ്രസ് ഉയർത്തിക്കാട്ടുന്നു. സംസ്ഥാനത്തിന്റെ സാമ്പത്തിക പുരോഗതിക്കായി ഒന്നും ചെയ്യാൻ രമണ്‍ സിങ് സർക്കാരിനു കഴിഞ്ഞില്ലെന്നും കോൺഗ്രസ് തിരഞ്ഞെടുപ്പ് പ്രചരണത്തിലുടനീളം ആരോപിച്ചു . ബിജെപി അധികാരത്തിലെത്തുമ്പോൾ 37 % പേരായിരുന്നു ദാരിദ്ര്യരേഖയ്ക്കു താഴെ. എന്നാൽ 15 വർഷത്തിനു ശേഷം ഇപ്പോഴിത് 41% ആയി.ആദിവാസി വോട്ടുകളും ജാതിസമവാക്യങ്ങളും തിരഞ്ഞെടുപ്പിൽ നിർണായകമാണ്. 90 മണ്ഡലങ്ങളിൽ 29 എണ്ണം പട്ടികവർഗ സംവരണവും 10 എണ്ണം പട്ടികജാതി സംവരണവുമാണ്. മുന്നാക്ക സമുദായങ്ങളും ഒബിസിയും ഒപ്പം നിന്നാൽ ഛത്തീസ്ഗഡ് കോൺഗ്രസ് പിടിക്കും . കഴിഞ്ഞ തിരഞ്ഞെടുപ്പിൽ, 29 പട്ടികവർഗ സീറ്റുകളിൽ 18 എണ്ണവും കോൺഗ്രസാണു നേടിയത്. മദ്യനിരോധനം, കാർഷിക കടം എഴുതിതള്ളൽ, സ്വാമിനാഥൻ കമ്മീഷൻ റിപ്പോർട്ട് നടപ്പിലാക്കൽ എന്നീ കാര്യങ്ങൾ പ്രചരണത്തിനിടെ രാഹുൽഗാന്ധി ജനങ്ങൾക്ക് ഉറപ്പ് നൽകിയിരുന്നു.മാവോയിസ്റ്റ് ബാധിത ജില്ലകളിലാണ് മറ്റന്നാൾ തിരഞ്ഞെടുപ്പ് നടക്കുന്നത്. തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ സൈനികരും മാധ്യമപ്രവർത്തകനും മാവോയിസ്റ്റ് അക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു.   https://www.youtube.com/watch?v=t0yz9TY3FvI

Related articles

See all
India

'കോണ്‍ഗ്രസ് പ്രവര്‍ത്തിച്ചത് സത്യത്തിന് വേണ്ടി, സത്യം ജയിക്കും; നിരാശരാകരുത്, ജാഗ്രതയോടെ ന...

India

യു.പി.എ ഭരണം പിടിക്കും; എന്‍.ഡി.എക്ക് പകുതിയോളം സീറ്റുകള്‍ നഷ്ടമാകും : സര്‍വെ

India

"മോദിക്ക് ക്ലീൻ ചിറ്റ് നൽകിയ ഉത്തരവിൽ തന്‍റെ വിയോജന കുറിപ്പ് രേഖപ്പെടുത്തണം" : നിലപാടിൽ ഉ...

India

"അധ്വാനം ഫലം കാണും"; പാർട്ടി പ്രവർത്തകർക്ക് ആത്മവിശ്വാസവും ധൈര്യവും പകർന്ന് പ്രിയങ്ക

Save your stories

Sign in