Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

ഫിഫ ലോകകപ്പിനുള്ള ബ്രസീല്‍ ടീമിനെ പ്രഖ്യാപിച്ചു; അഭ്യൂഹങ്ങള്‍ക്കും വിരാമമിട്ട് നെയ്മര്‍ ടീമില്

ഫിഫ ലോകകപ്പിനുള്ള ബ്രസീല്‍ ടീമിനെ പ്രഖ്യാപിച്ചു; അഭ്യൂഹങ്ങള്‍ക്കും വിരാമമിട്ട് നെയ്മര്‍ ടീമില്

റിയോ ഡി ജനീറോ: ജൂണില്‍ ആരംഭിക്കുന്ന ഫിഫ ഫുട്ബോള്‍ ലോകകപ്പിനുള്ള 26 അംഗ ബ്രസീല്‍ ടീമിനെ കോച്ച് കാര്‍ലോ ആന്‍സലോട്ടി പ്രഖ്യാപിച്ചു. ഫിറ്റ്നസിനെച്ചൊല്ലി നിരീക്ഷകര്‍ക്കിടയില്‍ കടുത്ത സംശയങ്ങള്‍ നിലനിന്നിരുന്നെങ്കിലും, എല്ലാ അഭ്യൂഹങ്ങള്‍ക്കും വിരാമമിട്ട് 34-കാരനായ സൂപ്പര്‍ താരം നെയ്മര്‍ ടീമില്‍ ഇടംനേടി. താരത്തിന്റെ അനുഭവസമ്പത്തിലും കളിമിടുക്കിലും കോച്ച് പൂര്‍ണ്ണ വിശ്വാസമര്‍പ്പിക്കുകയായിരുന്നു. 2025 മേയില്‍ ബ്രസീല്‍ ടീമിന്റെ ചുമതലയേറ്റെടുത്ത ശേഷം ഇതാദ്യമായാണ് ഇറ്റാലിയന്‍ കോച്ച് ആന്‍സലോട്ടി നെയ്മറെ ടീമിലേക്ക് വിളിക്കുന്നത്. കോച്ചുമായുള്ള കരാര്‍ 2030 വരെ നീട്ടിയതായും ബ്രസീലിയന്‍ ഫുട്ബോള്‍ കോണ്‍ഫെഡറേഷന്‍ വ്യക്തമാക്കിയിട്ടുണ്ട്.

79 ഗോളുകളുമായി ബ്രസീലിന്റെ എക്കാലത്തെയും മികച്ച ഗോള്‍വേട്ടക്കാരനായ നെയ്മര്‍, 2023 ഒക്ടോബറിലുണ്ടായ ലിഗമെന്റ് പരിക്കിന് ശേഷം പൂര്‍ണ കായികക്ഷമത തിരിച്ചുപിടിക്കാന്‍ ഏറെ ബുദ്ധിമുട്ടുകയായിരുന്നു. യുവതാരങ്ങളായ എന്‍ഡ്രിക് (ലിയോണ്‍), രായന്‍ (ബോണ്‍മൗത്ത്) എന്നിവര്‍ തങ്ങളുടെ കരിയറിലെ ആദ്യ ലോകകപ്പ് പ്രവേശനമാണ് ഇത്തവണ ആഘോഷിക്കുന്നത്. വിനീഷ്യസ് ജൂനിയര്‍, റഫിഞ്ഞ തുടങ്ങിയ സൂപ്പര്‍ താരങ്ങളും ടീമില്‍ സ്ഥാനം നിലനിര്‍ത്തിയപ്പോള്‍, പരിക്കേറ്റ റോഡ്രിഗോ, എസ്റ്റെവാവോ എന്നിവരുടെ അഭാവം ടീമിന് തിരിച്ചടിയായി.

ബ്രസീല്‍ ടീം 

    ഗോള്‍കീപ്പര്‍മാര്‍:
അലിസണ്‍, എഡേഴ്സണ്‍, വെവേര്‍ട്ടന്‍.

    പ്രതിരോധ നിര: അലക്സ് സാന്‍ഡ്രോ, ഡാനിലോ, ലിയോ പെരേര, ബ്രെമര്‍, ഇബാനിസ്, വെസ്ലി, മാര്‍ക്കിന്യോസ്, ഗബ്രിയേല്‍ മഗല്‍ഹായസ്, ഡഗ്ലസ് സാന്റോസ്.

    മധ്യനിര: ബ്രൂണോ ഗ്വിമാറെസ്, കസെമിറോ, ഡാനിലോ,  ഫാബിഞ്ഞോ, ലൂക്കാസ് പക്വെറ്റ.

    മുന്നേറ്റ നിര: എന്‍ഡ്രിക്, ഗബ്രിയേല്‍ മാര്‍ട്ടിനെല്ലി, ഇഗോര്‍ തിയാഗോ, മാത്യൂസ് കുഞ്ഞ, റഫിഞ്ഞ, വിനീഷ്യസ് ജൂനിയര്‍, ലൂയിസ് ഹെന്റിക്ക്, നെയ്മര്‍, റയന്‍.

Related articles

See all
Popular News

ടി20യിൽ ചരിത്രം കുറിച്ച് ഇന്ത്യ; റെക്കോഡുകൾ തകർത്തെറിഞ്ഞ് അഭിഷേക് ശർമയും വൈഭവ് സൂര്യവംശിയു...

Popular News

'നീ ഇത് പൂർണ്ണമായും അർഹിക്കുന്നു'; ബാലൺ ഡി ഓർ നേടിയ ഹാരി കെയ്‌ന് ഹൃദ്യമായ ആശംസകളുമായി വിരാ...

Popular News

ബാലണ്‍ ഡി ഓര്‍ 2026: ഹാരി കെയ്ൻ മികച്ച പുരുഷ താരം, അലക്സിയ പ്യുട്ടയാസ് വനിതാ താരം, മൂന്നാം...

Popular News

വൈഭവ് സൂര്യവംശി ഓപ്പണറായേക്കും; സഞ്ജു മൂന്നാമതിറങ്ങിയേക്കും, ഇഷാൻ പുറത്തുതന്നെ

Save your stories

Sign in