Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

തിരുവാങ്കുളത്ത് കാണാതായ 3 വയസുകാരിയുടെ മൃതദേഹം കണ്ടെത്തി; പുഴയിലെറിഞ്ഞു കൊന്നത് അമ്മ

തിരുവാങ്കുളത്ത് കാണാതായ 3 വയസുകാരിയുടെ മൃതദേഹം കണ്ടെത്തി; പുഴയിലെറിഞ്ഞു കൊന്നത് അമ്മ
  എറണാകുളം തിരുവാങ്കുളത്ത് കാണാതായ 3 വയസുകാരിയുടെ മൃതദേഹം കണ്ടെത്തി. അമ്മ സന്ധ്യയാണ് കുഞ്ഞിനെ പുഴയിലെറിഞ്ഞു കൊന്നത്. എട്ടു മണിക്കൂര്‍ നീണ്ട തെരച്ചിലിനൊടുവില്‍ ചാലക്കുടി പുഴയില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. മൂഴിക്കുളം പാലത്തിന്റെ സമീപത്ത് വരെ കുട്ടിയുമായി അമ്മയെത്തിയെന്ന് വിവരമുണ്ടായിരുന്നു. ഇതിനെത്തുടര്‍ന്ന് അഗ്‌നിസുരക്ഷാസേനയും പ്രദേശവാസികളും പാലത്തിന് താഴെ തിരച്ചില്‍ നടത്തിയത്. സ്‌കൂബാ സംഘവും രാത്രി രണ്ടിന് ശേഷവും തിരച്ചില്‍ തുടരുകയായിരുന്നു. പുഴയുടെ നടുക്ക് നിന്നാണ് മൃതദേഹം ലഭിച്ചിരിക്കുന്നത്. അതേ സമയം കുഞ്ഞിന്‍റെ അമ്മ മാനസികാസ്വാസ്ഥ്യം നേരിട്ടിരുന്നുവെന്നാണ് ബന്ധുക്കള്‍ പറയുന്നത്. കുട്ടിയുടെ മൃതദേഹം ആലുവ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

Related articles

See all
Popular News

മെസ്സിയുടെ പേരിലെ തട്ടിപ്പ്: ആന്റോ അഗസ്റ്റിനും റിപ്പോർട്ടർ ടിവിക്കുമെതിരെ കേസെടുത്ത് ഇ.ഡി;...

Popular News

മെസിയുടെ പേരിലെ തട്ടിപ്പ്: റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനിക്ക് കനത്ത തിരിച്ചടി; 56.32...

Popular News

മന്ത്രി റോജി എം. ജോണിന് എതിരായ പ്രതിഷേധം; മഹാരാജാസ് കോളജിലെ SFI നേതാക്കളായ രണ്ടു വിദ്യാർത്...

Popular News

'സർക്കാർ കുടുംബത്തോടൊപ്പം, ഭദ്ര കീർത്തി എനിക്ക് മകളെപ്പോലെ': ചേരാനല്ലൂർ അപകടത്തിൽ മരിച്ച ജ...

Save your stories

Sign in