Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

കോണ്‍ഗ്രസ് ഇറങ്ങിയാല്‍ യു.പിയില്‍ ബി.ജെ.പി നിലംപരിശാകും: ഇന്ത്യാ ടുഡേ-കാര്‍വി സര്‍വേ

കോണ്‍ഗ്രസ് ഇറങ്ങിയാല്‍ യു.പിയില്‍ ബി.ജെ.പി നിലംപരിശാകും: ഇന്ത്യാ ടുഡേ-കാര്‍വി സര്‍വേ
എസ്.പി-ബി.എസ്.പി സഖ്യത്തിനൊപ്പം കോണ്‍ഗ്രസ് കൂടി ചേര്‍ന്നാല്‍ ഉത്തര്‍പ്രദേശില്‍ ബി.ജെ.പി  തകര്‍ന്നടിയുമെന്ന് സര്‍വേ. കോണ്‍ഗ്രസ് കൂടി ചേര്‍ന്നാല്‍ ബി.ജെ.പി കേവലം അഞ്ച് സീറ്റുകളില്‍ ഒതുങ്ങുമെന്ന് ഇന്ത്യാ ടുഡേയും കാര്‍വി ഇന്‍സൈറ്റും നടത്തിയ മൂഡ് ഓഫ് ദ നേഷന്‍ സര്‍വേ വ്യക്തമാക്കുന്നു. എസ്.പി-ബി.എസ്.പി സഖ്യത്തിനൊപ്പം കോണ്‍ഗ്രസ് കൂടി ചേര്‍ന്നാല്‍ അത് വരുന്ന ലോക്സഭാതെരഞ്ഞെടുപ്പില്‍ ഉണ്ടാക്കുന്ന ഫലം എന്താകും എന്നതായിരുന്നു സര്‍വെയുടെ പ്രധാന അന്വേഷണം. ഇതിന് ലഭിച്ച ഉത്തരം ബി.ജെ.പി ഉത്തര്‍പ്രദേശില്‍ നിലംപരിശാകും എന്നതായിരുന്നു. കോണ്‍ഗ്രസ് വിശാലസഖ്യവുമായി സഹകരിച്ചില്ലെങ്കില്‍ ബി.ജെ.പി-അപ്നാദള്‍ സഖ്യത്തിന് നിലവിലെ അവസ്ഥയില്‍ 18 സീറ്റുകളാണ് സര്‍വെ പ്രവചിക്കുന്നത്. എന്നാല്‍ കോണ്‍ഗ്രസ് വിശാല സഖ്യത്തിനൊപ്പം ചേര്‍ന്നാല്‍ ബി.ജെ.പി സഖ്യം വെറും അഞ്ച് സീറ്റുകളിലൊതുങ്ങും എന്ന് സര്‍വെ പറയുന്നു. 80 സീറ്റുകളുള്ള ഉത്തര്‍പ്രദേശ് ലോക്സഭാ മണ്ഡലത്തില്‍ 2014 ലെ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി-അപ്നാ ദള്‍ സഖ്യം 73 സീറ്റുകളാണ് നേടിയിരുന്നത്.  എന്നാല്‍ നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ ബി.ജെ.പിയുടെ നില ദയനീയമാണെന്ന് സര്‍വെ വ്യക്തമാക്കുന്നത്. കോണ്‍ഗ്രസ് കൂടി എസ്.പി-ബി.എസ്.പി സഖ്യത്തിനൊപ്പം ചേര്‍ന്നാല്‍ ആകെയുള്ള 80 സീറ്റുകളില്‍ 75 സീറ്റുകളും വിശാല സഖ്യത്തിന് നേടാനാകും. കോണ്‍ഗ്രസ് വിശാലസഖ്യത്തിനൊപ്പം കളത്തിലിറങ്ങിയാല്‍ ബി.ജെ.പി ഉത്തര്‍പ്രദേശില്‍ നാമമാത്രമാകും എന്നാണ് ഇന്ത്യാ ടുഡേ - കാര്‍വി സര്‍വേ പ്രവചിക്കുന്നത്.

Related articles

See all
Latest News

മോദി ധ്യാനത്തിലാണ്; ധ്യാനമോ പത്രസമ്മേളനമോ എന്ന് സോഷ്യല്‍ മീഡിയ; ചിരി പടര്‍ത്തി മോദിയുടെ 'ഡ...

Latest News

മോദി ഭരണത്തില്‍ ഇന്ത്യയില്‍ ന്യൂനപക്ഷങ്ങള്‍ ജീവിക്കുന്നത് ഭയപ്പാടോടെ; ജനാധിപത്യം അപകടാവസ്ഥ...

Latest News

'പ്രധാനമന്ത്രിയുടേത് വെറുപ്പിന്‍റെ ഭാഷ, മോദി ജയിക്കുമെന്ന് ഇപ്പോള്‍ ആരും പറയുന്നില്ല; ന്യാ...

Latest News

മോദി ഭരണത്തില്‍ രാജ്യത്തിന്‍റെ പൊതുകടം 57 ശതമാനം വര്‍ധിച്ചു; ഓരോ പൗരന്‍റേയും കടബാധ്യത 64,1...

Save your stories

Sign in