Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

ചെഗുവേര മാഞ്ഞു, പകരം താമര ! സിപിഎം ബ്രാഞ്ച് ഓഫീസ് ബിജെപി കാര്യാലയമായി ; വീഡിയോ

ചെഗുവേര മാഞ്ഞു, പകരം താമര ! സിപിഎം ബ്രാഞ്ച് ഓഫീസ് ബിജെപി കാര്യാലയമായി ; വീഡിയോ
  തിരുവനന്തപുരം : കോവളം നിയോജക മണ്ഡലത്തില്‍ സിപിഎം ബ്രാഞ്ച് കമ്മിറ്റികള്‍ ബിജെപിയില്‍ ചേര്‍ന്നതിനുപിന്നാലെ സിപിഎം ഓഫീസ് ബിജെപി കാര്യാലയമാക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്. ബിജെപി ജില്ലാ അധ്യക്ഷന്‍ വി.വി രാജേഷിന്റെ നേതൃത്വത്തിലാണ് മുല്ലൂര്‍ ബ്രാഞ്ചില്‍ ഉള്‍പ്പെട്ട ഓഫീസ് ബിജെപി കാര്യാലയമാക്കിയത്. ഇത് പാര്‍ട്ടി ഓഫീസ് ആയിരുന്നില്ലെന്ന് സിപിഎം കോവളം ഏരിയ സെക്രട്ടറി പി.എസ് ഹരികുമാര്‍ കഴിഞ്ഞദിവസം പറഞ്ഞിരുന്നു. ഇതിനുപിന്നാലെയാണ് വീഡിയോ പുറത്തുവന്നത്. https://youtu.be/QfoHZrrkbCo   വിഴിഞ്ഞം മുന്‍ പഞ്ചായത്ത് പ്രസിഡന്റ് മുക്കോല പ്രഭാകരന്‍ അടക്കം 86 സിപിഎം പ്രവര്‍ത്തകരാണ് കഴിഞ്ഞദിവസം കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷിയില്‍ നിന്നും ബിജെപി അംഗത്വം സ്വീകരിച്ചത്. സിപിഎം സംസ്ഥാന നേതൃത്വത്തിന്റെ തെറ്റായ നയങ്ങളില്‍ പ്രതിഷേധിച്ചാണ് തീരുമാനം. തോട്ടം ബ്രാഞ്ച് കമ്മിറ്റിയിലെ 13 പാര്‍ട്ടി അംഗങ്ങളും ബിജെപിയില്‍ ചേര്‍ന്നു. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പ്രദേശത്തെ സിഐടിയു പ്രവര്‍ത്തകരായ 20 പേരും ബിജെപി അംഗത്വം എടുത്തവരില്‍ ഉള്‍പ്പെടുന്നു.

Related articles

See all
Popular News

സഹകരണ മേഖല ഇനി വിമാനത്തിലും; കേരളത്തിലെ ആദ്യ എയർലൈൻ സൊസൈറ്റിയുടെ ഉദ്ഘാടനം മന്ത്രി എം. ലിജു...

Popular News

എട്ടാമത് റെയിൻ അന്താരാഷ്ട്ര പ്രകൃതി ചലച്ചിത്രോത്സവത്തിന് (RINFF 2026) നാളെ ആലുവയിൽ തുടക്കം

Popular News

സംസ്ഥാന സ്കൂൾ കായികമേളയെ തകർക്കാൻ ഗൂഢാലോചന; ശക്തമായ നിലപാടുമായി മന്ത്രി എൻ. ഷംസുദ്ദീൻ

Popular News

ട്രാക്കിൽ മിന്നൽ വേഗം: റെക്കോഡ് നേട്ടത്തോടെ അതുലും സ്വർണ്ണത്തോടെ ഋതുപർണയും കായികമേളയിലെ വേ...

Save your stories

Sign in