Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

'പട്ടാപകലിൽ പാലക്കാട് നിന്നെ ഞങ്ങൾ എടുത്തോളാം'; കണ്ണൂരിൽ സന്ദീപ് വാര്യർക്കെതിരെ കൊലവിളി മുദ്രാവാക്യവുമായി ബിജെപി

'പട്ടാപകലിൽ പാലക്കാട് നിന്നെ ഞങ്ങൾ എടുത്തോളാം'; കണ്ണൂരിൽ സന്ദീപ് വാര്യർക്കെതിരെ കൊലവിളി മുദ്രാവാക്യവുമായി ബിജെപി
  കണ്ണൂര്‍: സന്ദീപ് വാര്യർക്ക് എതിരെ കൊലവിളി മുദ്രാവാക്യവുമായി യുവമോർച്ച - ബി ജെ പി പ്രവർത്തകർ. കണ്ണൂർ അഴിക്കോട് നിയോജക മണ്ഡലം കെ.ടി ജയകൃഷ്ണൻ മാസ്റ്റർ അനുസ്മരണ റാലിയിലാണ് കൊലവിളി മുദ്രാവാക്യം മുഴക്കിയത്. സന്ദീപ് വാര്യറെ പാട്ടാപ്പകൽ പാലക്കാട് നിന്ന് എടുത്തോളാം എന്നാണ് കൊലവിളി മുദ്രാവാക്യം മുഴക്കിയത്.  അലവിൽ നിന്ന് ചാലാടിലേക്കാണ് അനുസ്മരണ റാലി നടന്നത്. ബിജെപി ദേശീയ വൈസ്പ്രസിഡന്‍റ് എ.പി. അബ്ദുള്ളക്കുട്ടി, ബിജെപി സംസ്ഥാന സമിതി അംഗം ഉല്ലാസ് ബാബു മുഖ്യ യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി സജിത് ഉൾപ്പടെ പരിപാടിയിൽ പങ്കെടുത്തിരുന്നു. ബിജെപി അഴിക്കോട് നിയോജക മണ്ഡലം പ്രസിഡന്‍റ് വിജയ്, റിജേഷ്, വിനീഷ് ബാബു, അർജ്ജുൻ മാവിലക്കണ്ടി എന്നിവർ മുദ്രാവാക്യം മുഴക്കി കൊണ്ട് മറ്റു നേതാകൾക്ക് ഒപ്പം റാലിയുടെ മുൻനിരയിൽ ഉണ്ടായിരുന്നു. 'പട്ടാപകലില്‍ പാലക്കാട് നിന്നെ ഞങ്ങളെടുത്തോളാം... ഒറ്റുകാരാ സന്ദീപേ' എന്നാണ് മുദ്രാവാക്യം മുഴക്കിയത്. സന്ദീപ് വാര്യർക്ക് എതിരെ അസഭ്യ മുദ്രാവാക്യവും യുവമോർച്ച പ്രവർത്തകർ മുഴക്കി. കെ.ടി ജയകൃഷ്ണൻ അനുസ്മരണ റാലിയാണ് നടന്നതെങ്കിലും റാലിയിൽ ഉടനീളം സന്ദീപ് വാര്യർക്ക് എതിരായ മുദ്രാവാക്യമാണ് മുഴങ്ങിയത്. കാവിപ്പട എന്ന സമൂഹമാധ്യമ അക്കൗണ്ടിൽ ഇത് പ്രചരിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

Related articles

See all
Latest News

പയ്യാമ്പലത്ത് റിസോർട്ടിന് തീയിട്ട ശേഷം ജീവനക്കാരൻ ജീവനൊടുക്കി

Latest News

ക്രിസ്മസ് ആശംസകള്‍ നേര്‍ന്ന് കെ.സുധാകരന്‍ എംപി

Latest News

റിപ്പബ്ലിക് ദിനത്തില്‍ കോണ്‍ഗ്രസ് 'ജയ് ഭീം' അംബേദ്കര്‍ സമ്മേളനങ്ങള്‍ നടത്തും: കെ.സുധാകരന്‍...

Latest News

വന നിയമ ഭേദഗതി കരട് വിജ്ഞാപനത്തിന് എതിരെ തലശ്ശേരി ആര്‍ച്ച് ബിഷപ്പ് മാര്‍.ജോസഫ് പാംപ്ലാനി.

Save your stories

Sign in