Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

N.SIVARAJAN| ഇന്ത്യയുടെ ദേശീയപതാക കാവിക്കൊടിയാക്കണം; ബിജെപി നേതാവിന്‍റെ വിവാദ പരാമര്‍ശം

N.SIVARAJAN| ഇന്ത്യയുടെ ദേശീയപതാക കാവിക്കൊടിയാക്കണം; ബിജെപി നേതാവിന്‍റെ വിവാദ പരാമര്‍ശം
ഇന്ത്യയുടെ ദേശീയപതാക കാവിക്കൊടിയാക്കണമെന്ന വിവാദ പരാമര്‍ശവുമായി മുതിര്‍ന്ന ബിജെപി നേതാവ് എന്‍. ശിവരാജന്‍. കേരള സര്‍ക്കാരും കോണ്‍ഗ്രസും ആര്‍എസ്എസിന്റെ ഭാരതാംബയെ അധിക്ഷേപിച്ചെന്നാരോപിച്ചാണ് പാലക്കാട് ബിജെപി പ്രതിഷേധം നടത്തിയത്. പ്രതിഷേധ വേളയിലാണ് പാലക്കാട് നഗരസഭ കൗണ്‍സിലര്‍ കൂടിയായ ബിജെപി മുന്‍ ദേശീയ കൗണ്‍സില്‍ അംഗത്തിന്റെ വിവാദ പരാമര്‍ശം. ദേശീയ പതാകയ്ക്ക് സാമ്യം തോന്നുന്ന പതാക മറ്റ് രാഷ്ട്രീയ പാര്‍ട്ടികള്‍ ഉപയോഗിക്കുന്നത് നിരോധിക്കണമെന്ന് ബിജെപി നേതാവ് ശിവരാജന്‍ പറഞ്ഞു. കോണ്‍ഗ്രസ് പച്ച പതാക ഉപയോഗിക്കട്ടെയെന്നും സിപിഎം വേണമെങ്കില്‍ പച്ചയും വെള്ളയും പതാക ഉപയോഗിക്കട്ടെയെന്നുമാണ് ശിവരാജന്‍ അധിക്ഷേപിച്ചത്. കാവിക്കൊടി ഇന്ത്യന്‍ പതാകയാക്കണമെന്നാണ് തന്റെ അഭിപ്രായമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രതികരണത്തിനിടെ കേരള മന്ത്രിസഭയിലെ വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിയെയും ശിവരാജന്‍ അധിക്ഷേപിച്ചിരുന്നു. ശിവന്‍കുട്ടിയല്ല, ശവന്‍കുട്ടിയെന്ന് പറഞ്ഞുകൊണ്ടായിരുന്നു അധിക്ഷേപം നടത്തിയത്.

Related articles

See all
Latest News

മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തം: കൂടുതൽ ശരീരഭാഗങ്ങൾ കണ്ടെത്തി

Latest News

ഡീൽ വ്യക്തമായി, എൽഡിഎഫും ബിജെപിയും ഒന്ന്; ചിറ്റൂരില്‍ എൽഡിഎഫിന് വോട്ട് അഭ്യർത്ഥിച്ച് ബിജെപ...

Latest News

'ബിജെപിയുടെ മുഖം വോട്ടർമാർ തിരിച്ചറിഞ്ഞു'; പാലക്കാട് യുഡിഎഫിന് വിജയം ഉറപ്പെന്ന് വി. കെ. ശ്...

Latest News

ശോഭ സുരേന്ദ്രന്റെ വാദങ്ങള്‍ പൊളിയുന്നു; പണം നല്‍കിയ സ്ത്രീക്കൊപ്പം സ്ഥാനാര്‍ത്ഥി നില്‍ക്കു...

Save your stories

Sign in