Trending
Browse

All sections

Watch

No business videos available

No Middle East videos available

Kerala

പിരിവ് കൊടുക്കാത്തതിനാല്‍ ഭക്തരെ ഇളക്കിവിട്ട് പമ്പയില്‍ പ്രശ്നമുണ്ടാക്കി ബിജെപി; പരാതിയില്‍ കേസെടുത്ത് പോലീസ്

പിരിവ് കൊടുക്കാത്തതിനാല്‍ ഭക്തരെ ഇളക്കിവിട്ട് പമ്പയില്‍ പ്രശ്നമുണ്ടാക്കി ബിജെപി; പരാതിയില്‍ കേസെടുത്ത് പോലീസ്
  പത്തനംതിട്ട: പിരിവ് കൊടുക്കാത്തതിനാൽ ഭക്തരെ ഇളക്കിവിട്ട് ബിജെപി നേതാക്കൾ പ്രശ്നമുണ്ടാക്കിയ സംഭവത്തിൽ കരാറുകാരന്‍റെ പരാതിയിൽ പമ്പാ പോലീസ് ബിജെപി നേതാക്കൾക്കെതിരെ കേസെടുത്തു. പമ്പയിലെ ക്ലോക്ക് റൂം കരാറുകാരനാണ് ആരോപണവുമായി രംഗത്തെത്തിയത്. ക്ലോക്ക് റൂമിന് അമിത നിരക്ക് ഈടാക്കുന്നു എന്നാരോപിച്ച് ഇന്നലെ ഏതാനും ഭക്തർ പ്രതിഷേധിച്ചിരുന്നു. ഇവരെ ബിജെപി നേതാക്കൾ ഇളക്കിവിട്ടത് ആണെന്നാണ് ആരോപണം. ബിജെപി റാന്നി മണ്ഡലം പ്രസിഡന്‍റ് സന്തോഷ് കുമാറും ജനറൽ സെക്രട്ടറി അരുൺ അനിരുദ്ധനും പിരിവിനായി എത്തുന്ന സിസി ടിവി ദൃശ്യങ്ങൾ കരാറുകാരൻ പുറത്തുവിട്ടിരുന്നു. ശബരിമലയും പമ്പയും സംഭാവന പിരിവ് നിരോധിത മേഖലയാണ് ക്ലോക്ക് റൂമിൽ അടിസ്ഥാന സൗകര്യമില്ലാത്തത് ഭക്തർ ചോദ്യം ചെയ്യുക മാത്രമാണ് ചെയ്തതെന്നാണ് ബിജെപി വിശദീകരണം. ക്ലോക്ക് റൂമിന്‍റെ പ്രവർത്തനം തടസപ്പെടുത്തിയതിന്‍റെ പേരിലും ഭീഷണിപ്പെടുത്തിയതിലും കരാറുകാരൻ പമ്പ പോലീസിൽ നൽകിയ പരാതിയിലാണ് പമ്പ പോലീസ് കേസെടുത്തിരിക്കുന്നത്.

Related articles

See all
Latest News

ദളിത് വിഷയങ്ങൾ സംസാരിച്ചതിന് കുരീപ്പുഴ ശ്രീകുമാറിന്റെ പ്രസംഗം തടസ്സപ്പെടുത്തി ബിജെപി നേതാക...

Latest News

ചന്ദനപ്പള്ളി വലിയ പള്ളിയിൽ ഇത്തവണ വെടിക്കെട്ടില്ല; തുക ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് വിനിയോ...

Latest News

യുഡിഎഫ് പടയൊരുക്കം; രാഹുൽ ഗാന്ധി ഇന്ന് കേരളത്തിൽ; അവസാന ലാപ്പിൽ യുഡിഎഫ് ക്യാമ്പുകളിൽ ആവേശപ...

Latest News

ധാർഷ്ട്യം ന്യായീകരിച്ച് മുഖ്യമന്ത്രി; 'ചെറ്റത്തരം രാഷ്ട്രീയ പ്രയോഗം'; അധിക്ഷേപത്തിന് പുതിയ...

Save your stories

Sign in