'ഇതിഹാസ', 'സ്റ്റൈൽ', 'കാമുകി' എന്നീ ശ്രദ്ധേയ ചിത്രങ്ങൾക്ക് ശേഷം ബിനു എസ്. സംവിധാനം ചെയ്യുന്ന പുതിയ ആക്ഷൻ റിവഞ്ച് ത്രില്ലർ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. "പ്രഹരം" എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ പുതുമുഖ താരം വാമിക താരയും യുവ താരം റോഷൻ ചന്ദ്രയുമാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മലയാളികളുടെ പ്രിയതാരം ഉണ്ണി മുകുന്ദന്റെ സോഷ്യൽ മീഡിയ പേജിലൂടെയാണ് പോസ്റ്റർ റിലീസ് ചെയ്തത്. രഥക് ആർട്സിന്റെ ബാനറിൽ ഖാദർ ഹസ്സൻ നിർമ്മിക്കുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് സുജിത്ത് അജിത്ത് കുമാറും ബിനു സദാനന്ദനും ചേർന്നാണ്. ചിത്രം നവംബർ അവസാനത്തോടെ തിയേറ്ററുകളിൽ എത്തുമെന്ന് നിർമ്മാതാക്കൾ അറിയിച്ചു.
പ്രധാന കഥാപാത്രങ്ങളെ കൂടാതെ സുധീഷ്, പവിത്രൻ, പ്രശാന്ത് അലക്സാണ്ടർ, രാജേഷ് ശർമ്മ, തുഷാര പിള്ള, ആൻ മെർലറ്റ്, അനീറ്റ, ശ്രീജ, ഹരിശ്രീ യൂസഫ്, രാജീവ് രാജ്, അരുൺ ബെല്ലാൻഡ്, അബിൻ ബിനോ, മൻരാജ്, അരുൺ സോൾ, ബദ്രി, അർണവ് വിഷ്ണു, ജിതിൻ വാവ തുടങ്ങിയ വലിയൊരു താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.
ചിത്രത്തിന്റെ അണിയറപ്രവർത്തകർ: ഛായാഗ്രഹണം: സിനോജ് പി. അയ്യപ്പൻ, സംഗീതം: സതീഷ് രഘുനാഥൻ, ചിത്രസംയോജനം: അരുൺ വൈഗ, ഗാനരചന: ബി.കെ. ഹരിനാരായണൻ, പ്രൊജക്ട് ഡിസൈനർ: വൈശാഖ് രവി, പ്രൊഡക്ഷൻ കൺട്രോളർ: പ്രേമൻ പെരുമ്പാവൂർ, കലാസംവിധാനം: അരുൺ ജോസ്, ചമയം: മനോജ് അങ്കമാലി, വസ്ത്രാലങ്കാരം: പ്രശാന്ത് വി. ഭാസ്കർ, വിഷ്ണു ശിവപ്രദീപ്, ആക്ഷൻ: റൺ രവി, ദിനേഷ് കാശി, അസോസിയേറ്റ് ഡയറക്ടർ: ഉബൈനി യൂസഫ്, വിഎഫ്എക്സ്: ഇന്ദ്രജിത്ത് ഉണ്ണി പാലിയത്ത്, സ്റ്റിൽസ്: സേതു അത്തിപ്പിള്ളിൽ, പ്രൊമോഷൻ കൺസൾട്ടന്റ്: മനു കെ. തങ്കച്ചൻ, പി.ആർ.ഒ: പി. ശിവപ്രസാദ്, പബ്ലിസിറ്റി ഡിസൈൻസ്: ജിസ്സെന് പോൾ.
'ഇതിഹാസ'ക്ക് ശേഷം ബിനു എസ്; ആക്ഷൻ റിവഞ്ച് ത്രില്ലർ 'പ്രഹരം' നവംബറിൽ തിയേറ്ററുകളിലേക്ക്