Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

കള്ളപ്പണം വെളുപ്പിക്കൽ : ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷയിൽ തുടർവാദം ഇന്ന്

കള്ളപ്പണം വെളുപ്പിക്കൽ : ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷയിൽ തുടർവാദം ഇന്ന്
കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷയിൽ തുടർവാദം ഇന്ന്. ബിനീഷിനെതിരെ കൂടുതൽ തെളിവുകൾ ജാമ്യാപേക്ഷയെ എതിർത്തുകൊണ്ട് ഇഡി ബെംഗളൂരു സെഷൻസ് കോടതിയിൽ സമർപ്പിക്കും. കഴിഞ്ഞ ദിവസങ്ങളിൽ ബിനീഷിൻറെ ബിനാമികളെന്ന് സംശയിക്കുന്നവരെ ചോദ്യം ചെയ്തിരുന്നു. തുടർന്ന് ലഭിച്ച നിർണായക വിവരങ്ങളും കോടതിയെ ഇഡി ഇന്ന് അറിയിച്ചേക്കും. നിലവിൽ പരപ്പന അഗ്രഹാര ജയിലിൽ റിമാൻഡിലാണ് ബിനീഷ് കോടിയേരി, ഭാര്യ റനീറ്റ, ബിനീഷിന്‍റെ സുഹൃത്തും ബിനിനസ്സ് പങ്കാളിയുമായ അനൂപ് മുഹമ്മദ് എന്നിവരുടെ സ്വത്തുവിവരങ്ങൾ ആവശ്യപ്പെട്ട് രജിസ്‌ട്രേഷൻ ഐജിക്ക് ബെംഗളൂരു എൻഫോഴ്‌സ്‌മെൻറ് കത്ത് നൽകിയിട്ടുണ്ട്. ബിനീഷിന്‍റെ പേരില്‍ മരുതംകുഴിയല്‍ ഉള്ള 'കോടിയേരി' എന്ന വീടും കണ്ണൂരിൽ കുടുംബ സ്വത്തുമാണ് ഉള്ളത്. മൂന്നുപേരുടെയും പേരിലുള്ള സ്വത്ത് വിവരങ്ങൾ കൈമാറാനായി എല്ലാ രജിസ്‌ട്രേഷൻ ജില്ലാ ഓഫീസർമാർക്കും കൈമാറിയിട്ടുണ്ട്. https://youtu.be/X7BDYeFYaEw

Related articles

See all
Popular News

സര്‍ക്കാരിന്റെ കരുതല്‍; മധുവിന്റെ കുടുംബത്തിന് വീടും സഹോദരിക്ക് ജോലിയും ഉറപ്പുനല്‍കി മുഖ്യ...

Popular News

പി. പി. ദിവ്യയ്‌ക്കെതിരായ അഴിമതിക്കേസ്: ചാറ്റുകളും ശബ്ദസന്ദേശവും പുറത്തുവിട്ട് മുഹമ്മദ് ഷമ...

Popular News

പി.എസ്.സി പിരിച്ചുവിടൽ വിവാദം: ചട്ടപ്രകാരമല്ലെന്ന് സ്പീക്കർ; പ്രതിപക്ഷത്തിന്റെ സബ്മിഷന് അന...

Popular News

എസ്.എം.എ മരുന്ന് കുറഞ്ഞ വിലയ്ക്ക് ലഭ്യമാക്കി; ആരോഗ്യവകുപ്പിന്റെ ഇടപെടല്‍ അഭിനന്ദനാര്‍ഹമെന്...

Save your stories

Sign in