Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

ബിനീഷിനെതിരായ വിവരങ്ങള്‍ അന്വേഷണ സംഘത്തിന് കൈമാറിയെന്ന് ആരോപണം ; മുന്‍ ഡ്രൈവറുടെ നേതൃത്വത്തില്‍ അക്രമിച്ചെന്ന് പരാതി

ബിനീഷിനെതിരായ വിവരങ്ങള്‍ അന്വേഷണ സംഘത്തിന് കൈമാറിയെന്ന് ആരോപണം ; മുന്‍ ഡ്രൈവറുടെ നേതൃത്വത്തില്‍ അക്രമിച്ചെന്ന് പരാതി
  തിരുവനന്തപുരം :  ബിനീഷ് കോടിയേരിക്കെതിരായ വിവരങ്ങള്‍ അന്വേഷണ സംഘത്തിന് കൈമാറിയെന്ന് ആരോപിച്ച് ബിനീഷിന്റെ മുന്‍ ഡ്രൈവറുടെ നേതൃത്വത്തില്‍ അക്രമിച്ചെന്ന പരാതിയുമായി തിരുവനന്തപുരം സ്വദാശിയായ വ്യവസായി. ശാസ്തമംഗലം സ്വദേശി ലോറന്‍സാണ് ബനീഷിന്റെ മുന്‍ ഡ്രൈവര്‍ക്കെതിരെ മ്യൂസിയം പൊലീസില്‍ പരാതി നല്‍കിയത്. ബിനീഷ് പിടിയിലായതു മുതല്‍ ഭീഷണി തുടങ്ങിയിരുന്നതായും ലോറന്‍സ് പറയുന്നു. തിരുവനന്തപുരത്തു വന്‍കിട ലോണ്‍ഡ്രിങ് സ്ഥാപനവും റിയല്‍ എസ്റ്റേറ്റ് ബിസിനസും നടത്തുകയാണ് ലോറന്‍സ്. ബിനീഷ് കോടിയേരിയുമായി നേരത്തെ പണമിടപാടുകള്‍ നടത്തുകയും തെറ്റിപിരിയുകയും ചെയ്തിരുന്നു.ശാസ്തമംഗലത്തെ ബാര്‍ബര്‍ ഷോപ്പില്‍ മുടിവെട്ടാന്‍ പോയപ്പോള്‍ ബിനീഷിന്റെ മുന്‍ ഡ്രൈവര്‍ മണികണ്ഠന്‍ എന്ന് വിളിക്കുന്ന സുനില്‍കുമാറിന്റെ നേതൃത്വത്തില്‍ ആക്രമിച്ചെന്നാണു പരാതി. അതിനുശേഷം അക്രമിസംഘം വീടിന്റെ ഗേറ്റ് തല്ലിത്തകര്‍ത്ത് കല്ലെറിഞ്ഞെന്നും ലോറന്‍സ് പറയുന്നു. ബിനീഷിന്റെ സാമ്പത്തിക ഇടപാടുകളെക്കുറിച്ചുള്ള വിവരങ്ങള്‍ അന്വേഷണ ഏജന്‍സികള്‍ക്ക് നല്‍കിയെന്ന് ആരോപിച്ചാണ് ആക്രമണമെന്നാണു പരാതി. അഞ്ച് വര്‍ഷം മുന്‍പ് ബിനീഷിന്റെ ഡ്രൈവറായിരുന്ന മണികണ്ഠന്‍ ഇപ്പോള്‍ സ്വന്തമായി ബിസിനസ് നടത്തുകയാണ്. ഇയാള്‍ ബിനീഷിന്റെ ബെനാമിയാണെന്ന ആക്ഷേപവും ലോറന്‍സ് ഉന്നയിക്കുന്നുണ്ട്. ഇതടക്കമുളള വിവരങ്ങള്‍ അറിയാമെന്നത് കൊണ്ടാണ് തന്നെ ലക്ഷ്യമിടാന്‍ കാരണമെന്നും ലോറന്‍സ് പറയുന്നു. https://youtu.be/VaOwFv8NSw4

Related articles

See all
Popular News

സര്‍ക്കാരിന്റെ കരുതല്‍; മധുവിന്റെ കുടുംബത്തിന് വീടും സഹോദരിക്ക് ജോലിയും ഉറപ്പുനല്‍കി മുഖ്യ...

Popular News

പി. പി. ദിവ്യയ്‌ക്കെതിരായ അഴിമതിക്കേസ്: ചാറ്റുകളും ശബ്ദസന്ദേശവും പുറത്തുവിട്ട് മുഹമ്മദ് ഷമ...

Popular News

പി.എസ്.സി പിരിച്ചുവിടൽ വിവാദം: ചട്ടപ്രകാരമല്ലെന്ന് സ്പീക്കർ; പ്രതിപക്ഷത്തിന്റെ സബ്മിഷന് അന...

Popular News

എസ്.എം.എ മരുന്ന് കുറഞ്ഞ വിലയ്ക്ക് ലഭ്യമാക്കി; ആരോഗ്യവകുപ്പിന്റെ ഇടപെടല്‍ അഭിനന്ദനാര്‍ഹമെന്...

Save your stories

Sign in