Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

ഡിജിപിക്കും വനിതാ കമ്മീഷനും പരാതി നൽകിയിട്ടും നീതി ലഭിച്ചില്ല; വിമർശനവുമായി ഭാഗ്യലക്ഷ്മി

ഡിജിപിക്കും വനിതാ കമ്മീഷനും പരാതി നൽകിയിട്ടും നീതി ലഭിച്ചില്ല; വിമർശനവുമായി ഭാഗ്യലക്ഷ്മി
തിരുവനന്തപുരം: നിരവധി തവണ പൊലീസിൽ പരാതി നൽകിയിട്ടും നീതി ലഭിക്കാത്തതു കൊണ്ടാണ് നിയമം കൈയ്യിലെടുക്കേണ്ടി വന്നതെന്ന് ഡബ്ബിങ് ആർടിസ്റ്റ് ഭാഗ്യലക്ഷ്മി. ഡിജിപിക്കും വനിതാ കമ്മീഷനും പരാതി നൽകിയിട്ടും നീതി ലഭിച്ചില്ലെന്നും ഭാഗ്യലക്ഷ്മി ജയ്ഹിന്ദ് ന്യൂസിനോട് പറഞ്ഞു. പ്രതികരിച്ചതിന്‍റെ പേരിൽ ജയിലിൽ പോകാൻ തയാറാണെന്നും ഭാഗ്യലക്ഷ്‍മി പറഞ്ഞു. അതേസമയം സമൂഹ മാധ്യമങ്ങളിലൂടെ സ്ത്രീകളെ അപമാനിച്ച വിജയ്.പി. നായർക്കെതിരെ ഐ.റ്റി ആക്ട് പോലും ചേർക്കാതെ  ജാമ്യം ലഭിക്കുന്ന തരത്തില്‍ കേസെടുത്തത്തിൽ വ്യാപക വിമർശനമാണുയരുന്നത്. സമൂഹമാധ്യമങ്ങളിലും പുറത്തും സ്ത്രീകൾക്കെതിരെ നടക്കുന്ന അതിക്രമങ്ങളിൽ പൊലീസിന് ഗുരുതരവീഴ്ചയുണ്ടായതായി ആക്ഷേപങ്ങളുയരുന്നതിനിടെയാണ് ഇടതു സഹയാത്രിക കൂടിയായ ഭാഗ്യലക്ഷ്മി പൊലീസിനെ നിശിതമായി വിമർശിച്ച് രംഗത്തെത്തിയത്. വിഷയത്തിൽ വനിതാ കമ്മീഷൻ ഇതുവരെ കാര്യമായ ഇടപെലുകൾ നടത്താത്തതും ചർച്ചാ വിഷയമാവുകയാണ്.

Related articles

See all
Popular News

കേരളത്തിൽ ആദ്യമായി 'പകർച്ചവ്യാധി പ്രതിരോധ കലണ്ടർ'; പ്രകാശനം ചെയ്ത് ആരോഗ്യവകുപ്പ് മന്ത്രി ക...

Popular News

മുന്‍ ആരോഗ്യ മന്ത്രിമാരെ അബദ്ധത്തില്‍ ചാടിച്ചതാര്?; എസ്എംഎ മരുന്ന് വിവാദത്തില്‍ രൂക്ഷവിമര്...

Popular News

ബംഗാൾ ഉൾക്കടലിൽ ചുഴലിക്കാറ്റിന് സാധ്യത; കേരളത്തിൽ തിങ്കളാഴ്ച വരെ ശക്തമായ മഴ തുടരുമെന്ന് മു...

Popular News

ഗവര്‍ണറുടെ വെജിറ്റേറിയന്‍ നിര്‍ദ്ദേശം കടന്നകൈ; ഭക്ഷണ സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്...

Save your stories

Sign in