Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

‘ലോക’യുടെ റെക്കോർഡ് തകർത്ത് 305 കോടിയുമായി ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’ ഒന്നാമത്!

‘ലോക’യുടെ റെക്കോർഡ് തകർത്ത് 305 കോടിയുമായി ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’ ഒന്നാമത്!

മലയാള സിനിമയിൽ പുത്തൻ ചരിത്രം കുറിച്ച് നിവിൻ പോളി ചിത്രം ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’. ആഗോള ബോക്‌സ് ഓഫീസ് കളക്ഷനിൽ 305 കോടി രൂപ പിന്നിട്ട് മലയാളത്തിലെ ഏറ്റവും വലിയ പണംവാരിച്ചിത്രമായി ചിത്രം മാറി. നേരത്തെ ഒന്നാം സ്ഥാനത്തുണ്ടായിരുന്ന ‘ലോക’യുടെ 302.65 കോടി രൂപയുടെ ആഗോള കളക്ഷനാണ് ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’ മറികടന്നത്.

ഇതോടെ 300 കോടി ക്ലബ്ബിലെത്തുന്ന രണ്ടാമത്തെ മലയാള ചിത്രമെന്ന നേട്ടവും ചിത്രം സ്വന്തമാക്കി. എന്നാൽ ഈ നേട്ടം സ്വന്തമാക്കാൻ എടുത്ത സമയത്തിന്റെ കാര്യത്തിൽ ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’ പുതിയ റെക്കോർഡ് സ്ഥാപിച്ചു. വെറും 24 ദിവസം കൊണ്ടാണ് ചിത്രം 300 കോടി ക്ലബ്ബിലെത്തിയത്. ‘ലോക’ 45 ദിവസം കൊണ്ടാണ് 300 കോടി പിന്നിട്ടത്.

നിവിൻ പോളിയും മമിത ബൈജുവും പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രം സംവിധാനം ചെയ്തത് ഗിരീഷ് എ.ഡി. ആണ്. മികച്ച പ്രേക്ഷക സ്വീകാര്യതയും ശക്തമായ ബോക്‌സ് ഓഫീസ് പ്രകടനവുമാണ് ചിത്രത്തെ റെക്കോർഡ് നേട്ടത്തിലേക്ക് എത്തിച്ചത്.

മലയാള സിനിമയുടെ ഇൻഡസ്ട്രി ഹിറ്റ് എന്ന നേട്ടവും സ്വന്തമാക്കിയ ചിത്രം ഇപ്പോഴും തിയറ്ററുകളിൽ മികച്ച പ്രകടനം തുടരുകയാണ്. ചിത്രത്തിന്റെ തമിഴ്, തെലുങ്ക് പതിപ്പുകളും ഇതിനോടകം റിലീസ് ചെയ്തിട്ടുണ്ട്. വരും ദിവസങ്ങളിൽ കളക്ഷൻ ഇനിയും ഉയരുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ വിലയിരുത്തൽ.

Related articles

See all
Popular News

ജയിലർ 2 ട്രെയ്‌ലറിലെ എഐ അബദ്ധം കണ്ടെത്തി ആരാധകർ; രജിനിയുടെ കയ്യിൽ ആറ് വിരലുകൾ

Popular News

‘ജയിലർ 2’ ട്രെയിലറിൽ തൂക്കി.. മോഹൻലാൽ; മാത്യുവിന്റെ പുതിയ ലുക്കും സ്വാഗും ഏറ്റെടുത്ത് ആരാധ...

Popular News

ഇത് വെറും മാസ്സ് അല്ല മരണമാസ്സ് ആക്ഷനുമായി സൂപ്പര്‍ സ്റ്റാറിന്റെ വേട്ട; ഒപ്പം മാസ് ലുക്കില...

Popular News

രശ്മിക ദിവസവും 15 തവണ 'ഐ ലവ് യൂ' പറയും; മനസ്സുതുറന്ന് വിജയ് ദേവരകൊണ്ട, 'രണബാലി' ഒക്ടോബർ 16...

Save your stories

Sign in