Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

തീർത്ഥാടന കാലം ആരംഭിക്കാനിരിക്കെ ശബരിമലയിൽ സർക്കാരിന് രഹസ്യ അജണ്ടയെന്ന് ബെന്നി ബെഹനാൻ

തീർത്ഥാടന കാലം ആരംഭിക്കാനിരിക്കെ ശബരിമലയിൽ സർക്കാരിന് രഹസ്യ അജണ്ടയെന്ന് ബെന്നി ബെഹനാൻ
Benny-Behanan തീർത്ഥാടന കാലം ആരംഭിക്കാനിരിക്കെ ശബരിമലയിൽ സർക്കാരിന് രഹസ്യ അജണ്ടയെന്ന് യുഡിഎഫ് കൺവീനർ ബെന്നി ബെഹനാൻ. ശബരിമല നയം തെറ്റി എന്ന് പാർട്ടി പോലും പറഞ്ഞിട്ടും സമ്മതിക്കുവാൻ പിണറായി തയ്യാറായിട്ടില്ല. സർക്കാർ വിശ്വാസികളോടൊപ്പമാണെങ്കിൽ കോടതിയിൽ കൊടുത്ത സത്യവാങ്ങ്മൂലം തിരുത്തുവാൻ തയ്യാറുണ്ടോ എന്നു വ്യക്തമാക്കണമെന്ന് യു.ഡി.എഫ് കൺവീനർ ബെന്നി ബെഹനാൻ ആവശ്യപ്പെട്ടു. ശബരിമല വിഷയത്തിൽ സർക്കാരും സി.പി.എമ്മും ഇരട്ടത്താപ്പ് അവസാനിപ്പിക്കണം. തീർത്ഥാടന കാലം ആരംഭിക്കാനിരിക്കെ ശബരിമല നിലപാട് ചർച്ചാ വിഷയം തന്നെയാണ്. കോന്നി ഉൾപ്പെടെ അഞ്ചു നിയമസഭാ മണ്ഡലങ്ങളിലും ഇക്കാര്യം ചർച്ച ചെയ്യപ്പെടും. കോന്നിയിലെ യു ഡി.എഫ്.സ്ഥാനാർത്ഥി പി.മോഹൻരാജിന്‍റെ തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസിൽ നേതൃയോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം കൊലപാതക രാഷ്ട്രീയവും കിഫ്ബി അഴിമതിയും പി.എസ്- സി.യുടെ വിശ്വാസ്യത തകർത്തതും ഈ തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കും. കഴിഞ്ഞ 23 വർഷം അടൂർ പ്രകാശ് കോന്നിയിൽ നടത്തിയ സമാനതകളില്ലാത്ത വികസന പ്രവർത്തനങ്ങളുടെ പിന്തുടർച്ചക്കായി പി.മോഹന്‍രാജിന്‍റെ വിജയം ഉറപ്പെന്നും ബെന്നി ബെഹനാൻ പറഞ്ഞു.

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Save your stories

Sign in