Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

MUHAMMAD SHAMMAS| ബിനാമി സ്വത്തിടപാട്: പിപി ദിവ്യക്കെതിരെ നല്‍കിയ പരാതിയില്‍ അന്വേഷണം അട്ടിമറിച്ചു; ഹൈക്കോടതിയെ സമീപിക്കുമെന്ന് മുഹമ്മദ് ഷമ്മാസ്

MUHAMMAD SHAMMAS| ബിനാമി സ്വത്തിടപാട്: പിപി ദിവ്യക്കെതിരെ നല്‍കിയ പരാതിയില്‍ അന്വേഷണം അട്ടിമറിച്ചു; ഹൈക്കോടതിയെ സമീപിക്കുമെന്ന് മുഹമ്മദ് ഷമ്മാസ്
ബിനാമി സ്വത്തിടപാടില്‍ പി.പി ദിവ്യക്കെതിരെ വിജിലന്‍സില്‍ താന്‍ നല്കിയ പരാതിയില്‍ നിയമനടപടിയുമായി മുന്നോട്ട് പോകുമെന്ന് കെഎസ്യു സംസ്ഥാന വൈസ് പ്രസിഡന്റ് മുഹമ്മദ് ഷമ്മാസ്. പരാതി നല്‍കി 4 മാസമായിട്ടും തന്റെ മൊഴി പോലും എടുക്കാതെ അന്വേഷണം അട്ടിമറിക്കുന്ന സാഹചര്യത്തിലാണ് ഹൈക്കോടതിയെ സമീപിക്കുവാന്‍ തീരുമാനിച്ചതെന്നദ്ദേഹം പറഞ്ഞു. കേസ് ഉന്നത നേതാക്കളിലേക്ക് എത്തും എന്നുള്ളതുകൊണ്ടാണ് അട്ടിമറിക്കാനുള്ള ശ്രമംനടക്കുന്നതെന്നും ഉന്നത നേതാവിനെതിരെ തെളിവുകള്‍ കൈവശമുണ്ടെന്നും ഷമ്മാസ് കെപിസിസി ആസ്ഥാനത്ത് വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. അന്വേഷണത്തിന് ഉത്തരവിട്ട യോഗേഷ് ഗുപ്തയെ വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് സര്‍്ക്കാര്‍ നീക്കുകയായിരുന്നു. അത് സാധാരണ അഴിച്ചുപണിയാണെന്ന് കരുതുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തന്റെ പരാതിയുമായി ബന്ധപ്പെട്ട് വിജിലന്‍സ് ഡയറക്ടര്‍ ആയ മനോജ് എബ്രഹാമിനെ കണ്ടപ്പോഴും വ്യക്തമായ മറുപടി ലഭിച്ചില്ല. കേസ് ഉന്നത നേതാക്കളിലേക്ക് എത്തും എന്നുള്ളതുകൊണ്ടാണ് കേസ് അട്ടിമറിക്കാനുള്ള ശ്രമം നടക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. നിയമനടപടിയുമായി മുന്നോട്ട് പോകുമെന്നും ഹൈക്കോടതിയെ സമീപിക്കാനാണ് തീരുമാനമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

Related articles

See all
Latest News

തലസ്ഥാനം ആർക്കൊപ്പം?; 3173 ബൂത്തുകൾ, 930 ഉദ്യോഗസ്ഥർ; നാളെ രാവിലെ എട്ടു മുതൽ വോട്ടെണ്ണൽ

Latest News

'തൊഴിലാളികളെ കോർപ്പറേറ്റുകൾക്ക് പണയം വെക്കുന്നു'; കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ കോണ്‍...

Latest News

"എക്സിറ്റ് പോളുകൾ ശരിയാകാൻ സാധ്യത; യുഡിഎഫിന് 80-90 സീറ്റുകൾ": കെ. മുരളീധരൻ

Latest News

ആഗോള അയ്യപ്പ സംഗമത്തിലെ സാമ്പത്തിക തര്‍ക്കം രൂക്ഷം; ഊരാളുങ്കലിന് 55 ലക്ഷം കൂടി നല്‍കി ദേവസ...

Save your stories

Sign in