തെലുങ്കിൽ ബേസിലിന്റെ മെഗാ എൻട്രി; അല്ലു അർജുനായി സൂപ്പർഹീറോ ചിത്രം
തെലുങ്ക് യുവസൂപ്പർതാരം അല്ലു അർജുനെ നായകനാക്കി ബേസിൽ ജോസഫ് സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് തെലുങ്ക് ചിത്രത്തിന്റെ തിരക്കഥാ സംഘത്തിൽ മലയാളി എഴുത്തുകാർക്കും ഇടം. കാതൽ: ദി കോർ, നെയ്മർ, അതിരടി എന്നീ ചിത്രങ്ങളുടെ സഹതിരക്കഥാകൃത്തായ പോൾസൺ സ്കറിയയും മിന്നൽ മുരളി, പടയോട്ടം, അതിരടി എന്നീ ചിത്രങ്ങളുടെ സഹതിരക്കഥാകൃത്തായ അരുൺ അനിരുദ്ധൻയും ചേർന്നാണ് ചിത്രത്തിന്റെ രചന നിർവഹിക്കുന്നത്.
അല്ലു അർജുനുവേണ്ടി ബേസിൽ ജോസഫ് ഒരു സൂപ്പർഹീറോ പ്രമേയത്തിലുള്ള വമ്പൻ ചിത്രം ഒരുക്കുന്നതായാണ് റിപ്പോർട്ടുകൾ. അല്ലു അർജുന്റെ കുടുംബ നിർമാണ കമ്പനിയായ ഗീതാ ആർട്സ് ആണ് ചിത്രം നിർമ്മിക്കുന്നത്.നിലവിൽ സംവിധായകൻ അറ്റ്‌ലി ഒരുക്കുന്ന രാക്കായി എന്ന ചിത്രത്തിലാണ് അല്ലു അർജുൻ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ഈ ചിത്രം ഡിസംബറോടെ പൂർത്തിയാകുമെന്നാണ് വിവരം.
ബേസിൽ ജോസഫിന്റെ ചിത്രത്തിനൊപ്പം ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രവും 'പുഷ്പ 3'യും അടുത്ത വർഷം അല്ലു അർജുന്റെ പ്രധാന പ്രോജക്ടുകളായിരിക്കുമെന്നാണ് സൂചന. ബേസിൽ-അല്ലു അർജുൻ കൂട്ടുകെട്ട് ആദ്യമായെത്തുന്ന ഈ ചിത്രം ഇന്ത്യൻ സിനിമയിലെ ഏറ്റവും ശ്രദ്ധേയമായ പ്രഖ്യാപനങ്ങളിലൊന്നാകുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.